മെസ്സിയുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്ത്.
മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്. മേജർ ലീഗ് സോക്കറിൽ ഇപ്പോൾ ഈ സീസൺ പകുതി പിന്നിട്ടു കഴിഞ്ഞു.കലണ്ടർ വർഷത്തെ അടിസ്ഥാനമാക്കി കൊണ്ടാണ് അമേരിക്കയിൽ ഫുട്ബോൾ സംഘടിപ്പിക്കപ്പെടുന്നത്.അവരെ സംബന്ധിച്ചിടത്തോളം സീസണിന്റെ പകുതി വെച്ചാണ് മെസ്സി അവർക്ക് വേണ്ടി കളിച്ചു തുടങ്ങുന്നത്.
മെസ്സിയുടെ കരാറിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.രണ്ടര വർഷത്തെ കോൺട്രാക്ടിലാണ് മെസ്സി ഒപ്പുവെക്കുന്നത്. അതായത് 2025 വരെ. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്ഷണൽ ഇയർ കൂടിയുണ്ട്.2026 വരെ കോൺട്രാക്ട് നീട്ടാനും മെസ്സിക്ക് സാധിക്കും.
മെസ്സിയുടെ സാലറിയുടെ വിവരങ്ങളും പുറത്തേക്ക് വന്നിട്ടുണ്ട്. 50 മില്യൻ ഡോളറിനും 60 മില്യൺ ഡോളറിനും ഇടയിലുള്ള ഒരു തുകയാണ് മെസ്സിക്ക് വാർഷിക സാലറിയായി കൊണ്ട് ലഭിക്കുക.സൈനിങ്ങ് ബോണസും ഇതിൽ ഉൾപ്പെടും. ഇതിന് പുറമെ മെസ്സി മൂലം ഉണ്ടാവുന്ന വരുമാന വർദ്ധനവിന്റെ ഒരു ഓഹരി മെസ്സിക്ക് ലഭിക്കും.അഡിഡാസ്,ആപ്പിൾ,ഫനാറ്റിക്സ് തുടങ്ങിയ കമ്പനികളുടെ വരുമാന വർദ്ധനവിന്റെ ഓഹരിയാണ് മെസ്സിക്ക് ലഭിക്കുക. കൂടാതെ മറ്റു പാർട്ട്ണർമാരുടെയും ഓഹരി മെസ്സിക്ക് ലഭിക്കും.
ചുരുക്കത്തിൽ മികച്ച ഒരു കോൺട്രാക്ട് തന്നെയാണ് മെസ്സിക്ക് ലഭിച്ചിട്ടുള്ളത്.പക്ഷേ ഒരു ബില്യൺ യൂറോയുടെ ഭീമമായ ഓഫർ തള്ളിക്കളഞ്ഞു കൊണ്ടാണ് ലയണൽ മെസ്സി ഈ ഓഫർ എടുത്തത്.