ബ്രസീലിനെ അടിച്ചു പഞ്ചറാക്കി സെനഗൽ.
ആഫ്രിക്കൻ ശക്തരായ സെനഗലിന്റെ വക ബ്രസീലിന് ഷോക്ക് ട്രീറ്റ്മെന്റ്.4-2 എന്ന സ്കോറിനാണ് ബ്രസീൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിട്ടുള്ളത്.സാഡിയോ മാനെ തന്നെയാണ് സെനഗലിന് ഈ വിജയം നേടിക്കൊടുത്തത്.
വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് പക്വറ്റയാണ് ബ്രസീലിന് വേണ്ടി ആദ്യം ഗോൾ നേടിയത്.എന്നാൽ ഡയാലോ സമനില ഗോൾ നേടി. ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.പിന്നീട് മാർക്കിഞ്ഞോസിന്റെ ഓൺ ഗോളും സാഡിയോ മാനെയുടെ ഗോളും സെക്കൻഡ് ഹാഫിന്റെ തുടക്കത്തിൽ തന്നെ ബ്രസീലിന് വഴങ്ങേണ്ടി വരികയായിരുന്നു.
എന്നാൽ 58ആം മിനുട്ടിൽ മാർക്കിഞ്ഞോസ് ഒരു ഗോൾ മടക്കിയതോടെ മത്സരം 3-2 ലായി. പക്ഷേ ഏറ്റവും അവസാനത്തിൽ മാനെ പെനാൽറ്റി ഗോൾ നേടിയതോടെ 4-2 എന്ന സ്കോറിന് ബ്രസീൽ പരാജയം ഏറ്റുവാങ്ങി. ബ്രസീൽ ഇപ്പോൾ മോശം ഫോമിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഈ തോൽവി.