ഇന്റർ മിയാമിയും സൗദിയും സമീപിച്ചു,ഡി മരിയ ഇനി പോർച്ചുഗല്ലിൽ!
അർജന്റീനയുടെ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. നിലവിൽ അദ്ദേഹം ഏതു ക്ലബ്ബിന്റെയും താരമല്ല. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടിയായിരുന്നു ഡി മരിയ കളിച്ചിരുന്നത്. അവർ താരത്തിന്റെ കരാർ പുതുക്കാതെ വന്നതോടുകൂടിയാണ് ഡി മരിയ ഫ്രീ ഏജന്റ് ആയത്.
ഈ അർജന്റീനക്കാരനെ സ്വന്തമാക്കാൻ വേണ്ടി ഒരുപാട് ക്ലബ്ബുകൾ ശ്രമിച്ചിരുന്നു.സൗദി അറേബ്യയിലെ ക്ലബ്ബുകൾക്ക് താല്പര്യമുണ്ടായിരുന്നു, ലയണൽ മെസ്സിയെ സ്വന്തമാക്കിയ ഇന്റർമിയാമിക്ക് ഡി മരിയയെ കൂടി എത്തിക്കണമായിരുന്നു. ഡി മരിയയുടെ മുൻ ക്ലബ്ബായ ബെൻഫിക്കയും താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഡി മരിയ തീരുമാനമെടുത്തു കഴിഞ്ഞു.
പോർച്ചുഗല്ലിലെ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ ഇനി കളിക്കുക. 2024 വരെയുള്ള ഒരു വർഷത്തെ കോൺട്രാക്ടിലാണ് ഈ താരം ഒപ്പുവെക്കുക.മറ്റുള്ള ക്ലബ്ബുകളുടെ ഓഫറുകൾ ഒന്നും ഇദ്ദേഹം പരിഗണിച്ചില്ല. തന്റെ ക്ലബ്ബിലേക്ക് മടങ്ങാൻ ഡി മരിയ തീരുമാനിക്കുകയായിരുന്നു.
2007 മുതൽ 2010 വരെയാണ് ഈ താരം ബെൻഫിക്കക്ക് വേണ്ടി കളിച്ചത്. പിന്നീട് റയൽ മാഡ്രിഡിലേക്കും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പോയി. ദീർഘകാലം പിഎസ്ജിക്ക് വേണ്ടി മരിയ കളിച്ചിരുന്നു.ഇപ്പോഴും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.