ലിയോ മെസ്സി അമേരിക്കയിലേക്ക് പോയതിനെ കുറിച്ച് പ്രതികരിച്ച് പെപ് ഗാർഡിയോള.
ലയണൽ മെസ്സി അമേരിക്കയിലേക്ക് പോയത് പലർക്കും ആഘാതം ഏൽപ്പിച്ച ഒന്നായിരുന്നു. മെസ്സിക്ക് ഇനിയും രണ്ടുമൂന്നു വർഷങ്ങൾ കൂടി യൂറോപ്പിൽ തുടരാൻ കഴിയുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.അതെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു മെസ്സി ഇന്റർ മിയാമിയിലേക്ക് പോയത്.2025 വരെയായിരിക്കും മെസ്സി അവിടെ കളിക്കുക.
മെസ്സിയെ മികച്ച രൂപത്തിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള കോച്ചാണ് പെപ് ഗാർഡിയോള.അദ്ദേഹത്തോട് മെസ്സിയുടെ ഈ നീക്കത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു.മെസ്സി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത് എന്നാണ് പെപ് പറഞ്ഞത്.ഇതിനെ കുറിച്ച് കൂടുതൽ പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.
എനിക്ക് ഈ സാഹചര്യത്തിൽ വലിയ റോൾ ഒന്നുമില്ല.എന്നെക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയാം. അവസാനത്തിൽ മെസ്സി അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ,അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മികച്ച ഒരു തീരുമാനം തന്നെയായിരിക്കും. ബാക്കിയുള്ള ഗോസിപ്പുകൾ എല്ലാം നിങ്ങൾക്ക് അവഗണിക്കാം.പണം എന്നുള്ളത് ഇവിടെ വളരെ നല്ല കാര്യമാണ്. പക്ഷേ അതേക്കുറിച്ച് ഇനി ഞാൻ കൂടുതൽ സംസാരിക്കില്ല,ഇതായിരുന്നു സിറ്റി കോച്ച് പറഞ്ഞത്.
മെസ്സിയുടെ അരങ്ങേറ്റം ജൂലൈ 21ആം തീയതി ഉണ്ടാവാനാണ് സാധ്യത.അതിന് മുമ്പേ മെസ്സിയുടെ പ്രസന്റേഷൻ നടക്കും.