വ്യക്തിഗത അവാർഡുകൾക്ക് പ്രാധാന്യം നൽകിയിട്ടില്ല, റെക്കോർഡുകളിലേക്ക് തിരിഞ്ഞു നോക്കാറുമില്ല: നയം പ്രകടമാക്കി ലിയോ മെസ്സി.
ലോക ഫുട്ബോളിൽ ഒരുപാട് ഇൻഡിവിജ്വൽ അവാർഡുകൾ സ്വന്തമായുള്ള താരമാണ് ലിയോ മെസ്സി.ഏഴ് ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫുട്ബോൾ ചരിത്രത്തിലെ താരം.ഇതിനപ്പുറം ഒരുപാട് ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളും ഗോൾഡൻ ഷൂവുകളും മറ്റനേകം വ്യക്തികത അവാർഡുകളും മെസ്സി നേടിയിട്ടുണ്ട്.
മാത്രമല്ല ലോക ഫുട്ബോളിലെ അത്ഭുതകരമായ റെക്കോർഡുകൾ മെസ്സിയുടെ പേരിലുണ്ട്.എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ മെസ്സി നേടിയിട്ടുണ്ട്. പക്ഷേ ലിയോ മെസ്സി തന്നെ പറയുകയാണ് ഇത്തരം കാര്യങ്ങൾക്കൊന്നും താൻ പ്രാധാന്യം നൽകാറില്ല എന്ന്.തന്റെ ക്ലബ്ബുകൾക്കും അർജന്റീന നാഷണൽ ടീമിനും മാത്രമാണ് താൻ പ്രാധാന്യം നൽകാറുള്ളത് എന്നാണ് മെസ്സി പറഞ്ഞത്.
ഞാൻ ഒരിക്കലും ഇൻഡിവിജിൽ അവാർഡുകൾക്ക് ഇംപോർട്ടൻസ് നൽകിയിട്ടില്ല. അർജന്റീനക്കും എന്റെ ക്ലബ്ബുകൾക്കും നേട്ടങ്ങൾ നേടി കൊടുക്കുന്നതിനു വേണ്ടിയാണ് എന്റെ പ്രാധാന്യം.ഞാനിപ്പോൾ അസാധാരണമായ ഒരു കരിയറിന്റെ അന്ത്യ ഘട്ടത്തിലാണ്.ഞാൻ ഒരിക്കലും റെക്കോർഡുകളിലേക്ക് തിരിച്ചു നോക്കാറില്ല. അതെന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയവുമല്ല.കളക്ടീവ് ആയിട്ടുള്ള നേട്ടങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകിയിട്ടുള്ളത്,ഇതാണ് ലിയോ മെസ്സി പറഞ്ഞിട്ടുള്ളത്.
രാജ്യത്തിനൊപ്പവും ക്ലബ്ബുകൾക്കൊപ്പവും ഒരുപാട് നേട്ടങ്ങൾ മെസ്സി നേടിയിട്ടുണ്ട്. ഒന്നും തെളിയിക്കാനില്ല എന്ന് തോന്നിയ ഈയൊരു സമയത്താണ് മെസ്സി അമേരിക്കയിലേക്ക് പോയത്.