ഇനി മെസ്സി തന്നെ ശരണം, ഇന്റർ മിയാമി ഇന്ന് പൊട്ടിയത് വമ്പൻ സ്കോറിന്.
ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് തോൽവിയിൽ നിന്നും ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി. പക്ഷേ ഇന്ന് നടന്ന മത്സരത്തിലും മിയാമിക്ക് തോൽവി അറിയേണ്ടി വന്നിട്ടുണ്ട്.4-1 എന്ന വമ്പൻ സ്കോറിനാണ് ഫിലാഡൽഫിയ ഇന്റർ മിയാമിയെ തോൽപ്പിച്ചത്.
മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇന്റർ മിയാമി തോൽവി സമ്മതിച്ചിരുന്നു.മിയാമിയുടെ ആശ്വാസ ഗോൾ റോബർട്ട് ടൈലറിന്റെ വകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഇന്റർ മിയാമി തോറ്റിരുന്നു. ന്യൂ ഇംഗ്ലണ്ട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ മിയാമിയെ തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ മിയാമി അവസാന സ്ഥാനത്ത് തന്നെയാണ്.
മേജർ ലീഗ് സോക്കറിൽ ഈസ്റ്റേൺ മേഖലയിൽ പതിനഞ്ചാം സ്ഥാനത്താണ് മിയാമി ഉള്ളത്.18 മത്സരങ്ങളിൽ 13 മത്സരങ്ങളിലും മിയാമി തോറ്റു കഴിഞ്ഞു.18 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ മാത്രമാണ് ഉള്ളത്.വളരെ പരിതാപകരമായ ഒരു പ്രകടനം നടത്തുന്ന ടീമിലേക്കാണ് മെസ്സി വരുന്നത്. മെസ്സിയെ ആശ്രയിച്ച് മാത്രമായിരിക്കും ഇനി അവരുടെ ഭാവി നിലകൊള്ളുക.