ഫ്രഞ്ച് ലീഗിലെ ഒരു അവാർഡ് കൂടി സ്വന്തമാക്കി ലയണൽ മെസ്സി.
ലയണൽ മെസ്സി ഫ്രഞ്ച് ലീഗിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. രണ്ട് സീസണുകളാണ് ഫ്രഞ്ചിലേക്ക് പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി ലിയോ മെസ്സി കളിച്ചിരുന്നത്. ആദ്യത്തെ സീസൺ മോശമായെങ്കിലും രണ്ടാമത്തെ സീസണിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു.
32 മത്സരങ്ങളായിരുന്നു ലയണൽ ഫ്രഞ്ച് ലീഗിൽ കളിച്ചിരുന്നത്.അതിൽ നിന്ന് 16 ഗോളുകളും 16 അസിസ്റ്റുകളും ലയണൽ മെസ്സി നേടിയിരുന്നു.അതായത് 32 ഗോളുകളിൽ പങ്കാളിയാവാൻ മെസ്സിക്ക് കഴിഞ്ഞു.ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ ഉള്ള രണ്ടാമത്തെ താരവും ലയണൽ മെസ്സി തന്നെയായിരുന്നു.
ആ മെസ്സിക്ക് അർഹതപ്പെട്ട ഒരു പുരസ്കാരം ഇപ്പോൾ ലഭിച്ചുകഴിഞ്ഞു. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച വിദേശ താരത്തിനുള്ള അവാർഡാണ് മെസ്സി കൈക്കലാക്കിയത്. ഇതിപ്പോൾ ഒഫീഷ്യലാണ്. ലീഗിനോട് വിടപറയുമ്പോഴും അവാർഡ് നേടി കൊണ്ടാണ് മെസ്സി പോകുന്നത്.പിഎസ്ജി തന്നെയായിരുന്നു ലീഗ് കിരീടവും നേടിയിരുന്നത്.