മെസ്സിയോടൊന്ന് ഏറ്റുമുട്ടാൻ ഞങ്ങളെല്ലാവരും കാത്തുനിൽക്കുകയാണെന്ന് എംഎൽഎസ് സൂപ്പർ താരം.
ലയണൽ മെസ്സി ഇന്റർ മിയാമിയുടെ താരമായി ഔദ്യോഗികമായി കൊണ്ട് മാറാൻ ഇനി ഒരുപാട് നാളുകൾ ഒന്നുമില്ല. ജൂലൈ മാസം പകുതിക്ക് വെച്ച് തന്നെ മെസ്സിയെ ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി തങ്ങളുടെ താരമാക്കി മാറ്റും. അതിനുശേഷം മെസ്സിയുടെ ഡെബ്യൂ ഉണ്ടാവുകയും ചെയ്യും.ക്രൂസ് അസൂൾ എന്ന ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ മിയാമിയിൽ മെസ്സി ഡെബ്യൂ നടത്തുമെന്നാണ് കരുതുന്നത്.
എംഎൽഎസ് ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയുടെ ഒരു താരമാണ് തിമോത്തി ടിൽമാൻ.അദ്ദേഹം മെസ്സിക്ക് വേണ്ടി കാത്തിരിക്കുകയാണ്.മെസ്സിയോടെ ഏറ്റുമുട്ടാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. എല്ലാവരും അതിനു വേണ്ടി കാത്തിരിക്കുകയാണെന്നും തിമോത്തി പറഞ്ഞു. മെസ്സിക്കെതിരെ കളിക്കാൻ ഇവർ ആഗ്രഹിക്കുന്നു.
മെസ്സി വന്നത് എംഎൽഎസിന് തന്നെ ഒരു സെൻസേഷനാണ്. എല്ലാ താരങ്ങളും മെസ്സിയോട് ഒന്ന് ഏറ്റുമുട്ടാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും. നിനക്ക് വ്യക്തിപരമായി മെസ്സിക്ക് എതിരെ ഉടൻതന്നെ കളിക്കാൻ കഴിയുക എന്നത് വളരെയധികം സ്പെഷ്യലായിട്ടുള്ള കാര്യമാണ്,തിമോത്തി പറഞ്ഞു.
ക്രിസ്റ്റ്യാനോ വന്നപ്പോൾ കൂടുതൽ വളർന്ന ലീഗാണ് സൗദി അറേബ്യയിലെ ലീഗ്.എംഎൽഎസ് മുമ്പ് തന്നെ പ്രശസ്തമാണെങ്കിലും മെസ്സി വരുന്നതോടുകൂടി കൂടുതൽ പ്രശസ്തമാകും.