പപ്പു ഗോമസ് അർജന്റീന സഹതാരങ്ങളോട് തെറ്റിപിരിഞ്ഞെന്ന റൂമറുകളിൽ പ്രതികരിച്ച് പരേഡസ്.
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഒത്തൊരുമയോടെ കൂടി മുന്നോട്ടുപോകുന്ന ടീമാണ് അർജന്റീന നാഷണൽ ടീം. അവരുടെ ഇപ്പോഴത്തെ കിരീടനേട്ടങ്ങൾക്ക് പിറകിൽ ഈ ഒത്തൊരുമക്ക് വലിയ സ്ഥാനമുണ്ട്.പക്ഷേ ഈയിടെ അർജന്റീന ടീമിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.പപ്പു ഗോമസും മറ്റുള്ള സഹതാരങ്ങളും ഉടക്കിലാണ് എന്നാണ് വാർത്തകൾ. പപ്പു ഗോമസിന്റെ ഭാര്യ സഹതാരങ്ങളുടെ ഭാര്യമാരെ എല്ലാം അൺഫോളോ ചെയ്തിരുന്നു.
ലോ സെൽസോയുടെ വേൾഡ് കപ്പിന് മുമ്പേയുള്ള പരിക്കും അദ്ദേഹം വേൾഡ് കപ്പിൽ നിന്നും പുറത്താവുന്നതിന് പപ്പു ഗോമസും ഭാര്യയും ആഭിചാരക്രിയകൾ നടത്തി എന്നൊക്കെ റൂമറുകൾ ഉണ്ടായിരുന്നു. അർജന്റീനയിലെ താരങ്ങളും പപ്പു ഗോമസും പ്രശ്നത്തിലാണ് എന്ന് തന്നെയാണ് സംസാരം.
ഇതിനോട് ലിയാൻഡ്രോ പരേഡസ് പ്രതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന റൂമറുകളിൽ യാതൊരുവിധ സത്യവും ഇല്ല. അതിനൊന്നും ഞങ്ങൾ യാതൊരുവിധ പ്രാധാന്യവും നൽകാറില്ല. കാരണം മാധ്യമങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കാറുള്ളത് എന്നത് ഞങ്ങൾക്കറിയാം. എല്ലാം നല്ല നിലയിൽ പോകുമ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ സ്വാഭാവികമാണ്.അവരുടെ വാർത്തകൾ വർദ്ധിപ്പിക്കാനുള്ള എന്തെങ്കിലും വഴിയാണ് അവർ നോക്കുന്നത്,പരേഡസ് പറഞ്ഞു.
പപ്പു ഗോമസ് ഇനി അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചുവരുമോ എന്നതും സംശയകരമാണ്.യുവതാരങ്ങൾക്കാണ് ഇപ്പോൾ പരിശീലകൻ കൂടുതൽ മുൻഗണന നൽകുന്നത്.