ക്രിസ്റ്റ്യൻ റൊമേറോയെ വമ്പന്മാർക്ക് വേണം,ഗുഡ്ബൈ പറയുമോ ടോട്ടൻഹാമിനോട്?
അറ്റലാന്റ എന്ന ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി നടത്തിയ അത്യുജ്വല പ്രകടനമാണ് ക്രിസ്റ്റ്യൻ റൊമേറോ എന്ന അർജന്റീനക്കാരനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു. അതിനു പിന്നാലെയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാം ഈ ഡിഫൻഡറെ സ്വന്തമാക്കിയത്.
ഇന്ന് ടോട്ടൻഹാമിന്റെ വളരെ പ്രധാനപ്പെട്ട താരമാണ്.അർജന്റീനക്ക് അതിനേക്കാൾ പ്രധാനപ്പെട്ട താരമാണ്.റൊമേറോ ഇറങ്ങിയ ഭൂരിഭാഗം മത്സരങ്ങളിലും അർജന്റീന ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട് എന്നത് മാത്രമല്ല വളരെ കുറഞ്ഞ ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. 2027 വരെ അദ്ദേഹത്തിന് ടോട്ടൻഹാമുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
ഈ റോമേറോയെ സ്വന്തമാക്കാൻ ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് താല്പര്യമുണ്ട്.അവർ അദ്ദേഹത്തിന്റെ കണ്ടീഷനുകളെ കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ടോട്ടൻഹാം വിടുക എന്നത് എളുപ്പമുള്ള കാര്യമല്ല.മാക്സിമിലിയാനോ ഗ്രില്ലോയാണ് ഇക്കാര്യം കൺഫേം ചെയ്തിട്ടുള്ളത്.
റൊമേറോയുടെ താല്പര്യവും അതിപ്രധാനമാണ്.വർഷങ്ങളായി കിരീടങ്ങൾ ഒന്നും ലഭിച്ചിട്ടില്ലാത്ത ടീമാണ് ടോട്ടൻഹാം. അതുകൊണ്ടുതന്നെ ഈ അർജന്റീനകാരൻ ഒരുപക്ഷെ ക്ലബ് വിടാൻ ആലോചിച്ചേക്കും.