ലിയോ മെസ്സിയെ വീഴ്ത്തി മാർക്കയുടെ ബെസ്റ്റ് പ്ലയെർ അവാർഡ് നേടി ഏർലിംഗ് ഹാലന്റ്.
2022/23 സീസണിലെ ബെസ്റ്റ് പ്ലെയർ ആരാണ് എന്ന് തർക്കം മുറുകുന്ന ഒരു സന്ദർഭമാണ്.കാരണം സീസൺ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിന്റെയും അവസാനവാക്കായിക്കൊണ്ട് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡിഓറിനെയാണ് വേൾഡ് ഫുട്ബോൾ പരിഗണിച്ചു പോരുന്നത്. അത് മെസ്സിയോ ഹാലന്റോ ആയിരിക്കും നേടുക.
ഇതിനിടെ മെസ്സിയെ തോൽപ്പിച്ചുകൊണ്ട് ഹാലന്റ് ബെസ്റ്റ് പ്ലെയർ പുരസ്കാരം നേടി. സ്പാനിഷ് മീഡിയയായ മാർക്കയുടെ ബെസ്റ്റ് പ്ലെയർ പുരസ്കാരമാണ് ഹാലന്റ് നേടിയത്. കഴിഞ്ഞ സീസണിലെ 100 താരങ്ങളെ തിരഞ്ഞെടുത്തതിൽ ഒന്നാം സ്ഥാനം ഹാലന്റും രണ്ടാം സ്ഥാനം മെസ്സിയും മൂന്നാം സ്ഥാനം വിനീഷ്യസുമാണ് നേടിയിട്ടുള്ളത്.
കഴിഞ്ഞ തവണയാണ് ഈ പുരസ്കാരം ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ ബാലൺ ഡിഓർ നേടിയ കരിം ബെൻസിമ തന്നെയായിരുന്നു മാർക്കയുടെ അവാർഡ് നേടിയത്.നൂറോളം വരുന്ന ഫുട്ബോൾ പണ്ഡിതരാണ് ഈ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.ഹാലന്റിന് അവാർഡ് കൈമാറുകയും ചെയ്തു.