2025ലെ ബാലൺ ഡിഓറും മെസ്സി നേടുമെന്ന് പറഞ്ഞ് ഏർലിംഗ് ഹാലന്റ്.
2022/23 സീസണിലെ ബാലൺഡി’ഓർ പുരസ്കാരത്തിന്റെ അവകാശി ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ടതില്ല. 30 പേരുടെ ലിസ്റ്റ് അധികം വൈകാതെ തന്നെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും.ലിയോ മെസ്സി,ഏർലിംഗ് ഹാലന്റ് എന്നിവർ തമ്മിലായിരിക്കും പ്രധാനമായും ഈ അവാർഡിനു വേണ്ടി പോരാടുക. പക്ഷേ ഇതിൽ ആര് അന്തിമ വിജയം നേടുമെന്ന് അപ്രവചനീയമാണ്.
കാരണം രണ്ടുപേരും ഒരുപോലെ കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ചിട്ടുണ്ട്. ലയണൽ മെസ്സി വേൾഡ് കപ്പിൽ മികവ് പുലർത്തിയപ്പോൾ ഹാലന്റ് ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും മികവ് തെളിയിച്ചവനാണ്. രണ്ടുപേർക്കും ഒരുപോലെ സാധ്യത കൽപ്പിക്കപ്പെടുന്ന സമയത്തിലൂടെയാണ് നാം ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടെ ഗോളിന്റെ ഒരു വീഡിയോ പുറത്തുവന്നു. അതായത് ഇന്റർവ്യൂവർ ഏർലിംഗ് ഹാലന്റിനോട് ഒരു ചോദ്യം ചോദിക്കുകയാണ്. ആരായിരിക്കും 2025ലെ ബാലൺഡി’ഓർ അവാർഡ് നേടുക എന്നാണ് ചോദ്യം.ആദ്യം ഉത്തരം പറയാൻ മടിച്ച താരം പിന്നീട് മെസ്സി എന്ന് ചിരിച്ചുകൊണ്ട് പറയുകയായിരുന്നു.
അതായത് 2025ലും മെസ്സി വേൾഡ് ഫുട്ബോളിൽ സജീവമായി തന്നെ ഉണ്ടാവും എന്നാണ് ഹാലന്റ് വ്യക്തമാക്കിയിട്ടുള്ളത്. 7 പുരസ്കാരങ്ങൾ നേടിയിട്ടുള്ള അർജന്റീനയുടെ നായകൻ എട്ടാമത്തെ അവാർഡാണ് ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്.എന്നാൽ മേജർ ലീഗ് സോക്കറിലേക്ക് പോയതുകൊണ്ട് വരുന്ന സീസണുകളിൽ മെസ്സിക്ക് ബാലൺഡി’ഓർ പുരസ്കാര സാധ്യത കുറവായിരിക്കും.