തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീലിയൻ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിലേക്ക് കൂടുതൽ അടുത്ത് കേരള ബ്ലാസ്റ്റേഴ്സ്.
അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് നിരയിലേക്ക് കൂടുതൽ വിദേശ താരങ്ങളെ ആവശ്യമുണ്ട്.ദിമിത്രിയോസിന്റെ കോൺട്രാക്ട് പുതുക്കുകയും ജോഷുവ സിറ്റോരിയോയെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ജിയാനു,കലിയൂഷ്‌നി എന്നിവർ ക്ലബ്ബ് വിട്ടതിനാൽ പകരക്കാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ഡോർണി റൊമേറോക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരുപാട് ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. ഇപ്പോൾ മറ്റൊരു റൂമർ വന്നിട്ടുണ്ട്. അതായത് ബ്രസീലിയൻ സ്ട്രൈക്കർ ആയ വിലിയൻ ലിറക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. മാത്രമല്ല അദ്ദേഹത്തിലേക്ക് കൂടുതൽ അടുക്കാൻ ഇപ്പോൾ ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മലേഷ്യൻ ക്ലബ്ബായ KDA എഫ്സിക്ക് വേണ്ടിയായിരുന്നു ലിറ കളിച്ചിരുന്നത്.അവിടെ മികച്ച പ്രകടനം അദ്ദേഹം നടത്തി.അതായത് 14 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു. പക്ഷേ ഈ താരം ഫ്രീ ഏജന്റാണ്. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകും.
29 വയസ്സ് മാത്രം ഉള്ള താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ഊർജ്ജം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. ബ്രസീലിലെ ചെറിയ ക്ലബ്ബുകൾക്ക് വേണ്ടിയൊക്കെ കളിച്ചു പരിചയമുള്ള താരമാണ് ലിറ.ഈ താരത്തിന് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഓഫർ നൽകിയിട്ടുണ്ട്. ആ ഓഫർ സ്വീകരിച്ചുകൊണ്ട് അദ്ദേഹം വരുമോ എന്നതാണ് ഇനി കാണേണ്ടത്.