പെലെയും മറഡോണയും റൊണാൾഡോയുമെല്ലാം മെസ്സിക്ക് താഴെ,ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിലും മെസ്സി തന്നെ രാജാവ്.
ഒരുകാലത്ത് വിരോധികൾ ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്നത് ഇന്റർനാഷണൽ ട്രോഫിയുടെ പേരിലായിരുന്നു. ദീർഘകാലം അർജന്റീനക്കൊപ്പം കിരീടമില്ലാത്ത ഒരാളായ മെസ്സി തുടർന്നു. എന്നാൽ ഇന്നിപ്പോൾ മെസ്സിക്ക് നേടാനായി ഒന്നും തന്നെ ബാക്കിയില്ല. വേൾഡ് കപ്പ് ഉൾപ്പെടെ സാധ്യമായതെല്ലാം മെസ്സി കരസ്ഥമാക്കി കഴിഞ്ഞു.
ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് നേടിയിട്ടുള്ള താരങ്ങളുടെ പട്ടിക ഒന്നു നോക്കാം. അതായത് ഒന്നുകിൽ കോപ്പ അല്ലെങ്കിൽ യുറോ കപ്പ്, പിന്നീട് വേൾഡ് കപ്പ് എന്നീ ടൂർണമെന്റുകളിലെ ആകെ ഗോളുകളും അസിസ്റ്റുകളുമാണ് ഗോൾ കോൺട്രിബ്യൂഷൻസായിട്ട് വരിക. കണക്കുകൾ പ്രകാരം ഇക്കാര്യത്തിലും ലിയോ മെസ്സി തന്നെയാണ് രാജാവ്.
51 ഗോൾ പങ്കാളിത്തങ്ങൾ നേടിയിട്ടുള്ള മെസ്സി ഇതിഹാസങ്ങളെ എല്ലാം പിറകിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനം കൈക്കലാക്കുകയായിരുന്നു. ബ്രസീലിയൻ ഇതിഹാസമായ സീസിഞ്ഞോയാണ് രണ്ടാം സ്ഥാനത്ത്.44 ഗോളുകളിലാണ് അദ്ദേഹം കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്.33 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ള ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ, 31 ഗോൾ പങ്കാളിത്തങ്ങൾ ഉള്ള പെലെ, 30 ഗോൾ പങ്കാളിത്തങ്ങൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ തൊട്ടു പിറകിൽ വരുന്നു.
ബാറ്റിസ്റ്റൂട്ട 24,ജർഡ് മുള്ളർ 23, ക്ലോസെ 23,മറഡോണ 21,നെയ്മർ 20 എന്നിവരാണ് ഈ ലിസ്റ്റിൽ പിന്നീട് വരുന്നത്.അതായത് ക്ലബ്ബ് ഫുട്ബോളിൽ മാത്രമല്ല, അന്താരാഷ്ട്ര ഫുട്ബോളിലും ലയണൽ മെസ്സിക്ക് ഇനി ഒന്നും തന്നെ ബാക്കിയില്ല എന്ന് വിളിച്ചോതുന്ന കണക്കുകളാണ് ഇത്.