ദി റിയൽ ഗോട്ട്,ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ കാര്യത്തിൽ രണ്ടാമനെ ബഹുദൂരം പിന്നിലാക്കി ലിയോ മെസ്സി.
ലയണൽ മെസ്സിയെ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ട് ഒരുപാട് പേർ പരിഗണിക്കുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണം മെസ്സി ഒരു സ്ട്രൈക്കറായിക്കൊണ്ടും പ്ലേ മേക്കറായിക്കൊണ്ടും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചവനാണ് എന്നുള്ളതുകൊണ്ടാണ്. ഗോളുകളും അസിസ്റ്റുകളും ഒരുപോലെ നേടാൻ കഴിവുള്ള താരമാണ് മെസ്സി. ലോക ഫുട്ബോളിൽ ഇത്തരത്തിലുള്ള താരങ്ങൾ വളരെ അപൂർവ്വമാണ്.
അത് സാധൂകരിക്കുന്ന ഒരു കണക്ക് നമുക്ക് നോക്കേണ്ടതുണ്ട്. മെസ്സിയുടെ ഗോളുകളുടെ കണക്കുകൾ ഒരുപാട് നമ്മൾ കണ്ടതാണ്. അസിസ്റ്റുകളുടെ കണക്കുകളാണ് 90 മിനുട്ട് പുറത്ത് വിട്ടിട്ടുള്ളത്. അതായത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം മെസ്സിയല്ലാതെ മറ്റാരുമല്ല. രണ്ടാം സ്ഥാനക്കാരനായ കെവിൻ ഡി ബ്രൂയിനയെ ലയണൽ മെസ്സി ബഹുദൂരം പിന്തള്ളിയിട്ടുണ്ട്.
357 അസിസ്റ്റുകളാണ് മെസ്സി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേടിയിട്ടുള്ളത്.281 അസിസ്റ്റുകളാണ് ഡി ബ്രൂയിന ഇതുവരെ നേടിയിട്ടുള്ളത്. അതായത് മെസ്സിക്കോപ്പമെത്താൻ ഇനിയും ഡി ബ്രൂയിൻ ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. മൂന്നാം സ്ഥാനത്ത് മെസ്സിയുടെ സഹതാരമായ ഡി മരിയ ആണ് ഉള്ളത്.260 അസിസ്റ്റുകളാണ് അദ്ദേഹത്തിന്റെ നേട്ടം. 248 അസിസ്റ്റുകളുമായി നെയ്മർ നാലാമത് വരുന്നു. 246 അസിസ്റ്റുകൾ ഉള്ള സുവാരസാണ് അഞ്ചാം സ്ഥാനത്ത്.
തോമസ് മുള്ളർ 244 അസിസ്റ്റുകൾ,ഓസിൽ 240 അസിസ്റ്റുകൾ,ക്രിസ്റ്റ്യാനോ റൊണാൾഡോ 236 അസിസ്റ്റുകൾ,ടാഡിച്ച് 234 അസിസ്റ്റുകൾ,ഫാബ്രിഗസ് 230 അസിസ്റ്റുകൾ എന്നിവയൊക്കെ എടുത്തു പറയേണ്ടതാണ്. മെസ്സി ഇനിയും ഈ കണക്കുകൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക.