കാവൽ മാലാഖയോട് കാണിച്ചത് കടുത്ത അനീതിയോ?അർഹിച്ചിരുന്നില്ലേ നമ്മുടെ സന്ധു ആ പുരസ്കാരം?
ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ളത്. ഒരു തോൽവി പോലും വഴങ്ങാതെ ഇന്ത്യ ഈ കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശംസകൾ അർഹിക്കുന്ന താരം ഇന്ത്യയുടെ വൻമതിലായി നിലകൊണ്ട കാവൽ മാലാഖ ഗുർപ്രീത് സന്ധു തന്നെയാണ്.അദ്ദേഹത്തിന്റെ മനോവീര്യം തന്നെയാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്.
ഇന്നലത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിന്റെ അവസാന പെനാൽറ്റി ഒരു അത്യുഗ്രൻ സേവിലൂടെ തടഞ്ഞ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത് സന്ധു തന്നെയാണ്. സെമിഫൈനൽ മത്സരത്തിൽ ലബനനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്നെയാണ് ഇന്ത്യ വിജയിച്ചത്. അവിടെയും ഹീറോയായി നിലകൊണ്ടത് ഈ കാവൽ മാലാഖ സന്ധു തന്നെയായിരുന്നു.
എന്നാൽ ഈ കാവൽ മാലാഖയോട് ഒരു കടുത്ത അനീതി ചാമ്പ്യൻഷിപ്പ് അധികൃതർ കാണിച്ചു എന്ന് തന്നെയാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർന്നത്. എന്തെന്നാൽ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സന്ധുവിനല്ല ലഭിച്ചിട്ടുള്ളത്. മറിച്ച് ബംഗ്ലാദേശ് ഗോൾകീപ്പറായ അനിസൂർ റഹ്മാൻ സീക്കോക്കാണ് അവർ നൽകിയിട്ടുള്ളത്. എന്തിന്റെ അടിസ്ഥാനത്തിലാണ് സന്ധുവിനെ മറികടന്നുകൊണ്ട് ഈ ബംഗ്ലാദേശ് ഗോൾകീപ്പർ ഈ അവാർഡ് നേടിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതായത് ഈ സാഫ് ചാമ്പ്യൻഷിപ്പിൽ ആകെ അഞ്ച് ഗോളുകൾ ഈ ബംഗ്ലാദേശ് ഗോൾകീപ്പർ വഴങ്ങിയിട്ടുണ്ട്.സന്ധുവാകട്ടെ കേവലം രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. കൂടാതെ രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഈ ഇന്ത്യൻ ഗോൾ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.യാതൊരു അർഹതയും ഇല്ലാതെയാണ് ബംഗ്ലാദേശ് ഗോൾകീപ്പർക്ക് ഈ പുരസ്കാരം അവർ നൽകിയിട്ടുള്ളത്.