ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം, ചെയ്യേണ്ടത് എന്തെന്ന് കൃത്യമായി പറഞ്ഞ് എമിലിയാനോ മാർട്ടിനസ്.
2022ലെ വേൾഡ് കപ്പ് ഹീറോയാണ് അർജന്റീനയുടെ കാവൽഭടനായ എമിലിയാനോ മാർട്ടിനസ്. അർജന്റീനക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ മിന്നുന്ന സേവുകൾ നടത്തിക്കൊണ്ട് അവരെ ഒരുപാട് തവണ വിജയത്തിലേക്ക് കൊണ്ടുപോകാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു. ഗോൾഡൻ ഗ്ലൗ അദ്ദേഹമായിരുന്നു നേടിയിരുന്നത്.
ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം വേൾഡ് കപ്പ് ഫുട്ബോൾ എന്നത് ഇപ്പോഴും ഒരു സ്വപ്നം മാത്രമായി നിലകൊള്ളുകയാണ്.ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാൻ എന്താണ് ചെയ്യേണ്ടത്? എമിലിയാനോ ഇതിന് ഉത്തരം നൽകി കഴിഞ്ഞു. അതായത് യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെ കൊണ്ടുവന്ന് ഇവിടത്തെ ഫുട്ബോൾ വളർത്തിയാൽ തീർച്ചയായും ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം എന്നാണ് എമി മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
ഇവിടുത്തെ കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കാൻ നിങ്ങൾ യൂറോപ്പിൽ നിന്നും മികച്ച പരിശീലകരെ കൊണ്ടുവരേണ്ടതുണ്ട്. ഞാൻ അർജന്റീനയിലേക്ക് തിരികെ പോകുന്ന സമയത്ത് യൂറോപ്പ്യൻ ടെക്നിക്കുകൾ അങ്ങോട്ടു കൊണ്ടു പോകാറുണ്ട്.അവിടുത്തെ ഗോൾകീപ്പർമാരെ ഇംപ്രൂവ് ചെയ്യാൻ വേണ്ടിയാണ് അങ്ങനെ ചെയ്യാറുള്ളത്. ഇന്ത്യക്കും ഇത് പിന്തുടരാം.അങ്ങനെയാണെങ്കിൽ ഇന്ത്യക്ക് വേൾഡ് കപ്പിൽ കളിക്കാൻ സാധിക്കുക തന്നെ ചെയ്യും,ഇതായിരുന്നു അർജന്റീനയുടെ ഗോൾ കീപ്പർ പറഞ്ഞത്.
ഒരുപാട് കാര്യങ്ങളെക്കുറിച്ചും അദ്ദേഹം ആരാധകരോട് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ പോലെ ഇനി ഒരു താരം പിറവി കൊള്ളില്ലെന്നും അടുത്ത കോപ്പ അമേരിക്കയും വേൾഡ് കപ്പും നേടാൻ അർജന്റീന ശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.