രണ്ടു കണ്ണും രണ്ടു കാലുമുള്ള ഒരു സാധാരണതാരം മാത്രമാണ് മെസ്സി, പ്രകോപനവുമായി അരങ്ങേറ്റ മത്സരത്തിലെ എതിർ ടീമംഗം.
ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്. ഈ മാസം തന്നെ മെസ്സി അമേരിക്കയിൽ അരങ്ങേറ്റ മത്സരം കളിക്കുമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വരുന്ന പതിനഞ്ചാം തീയതിയോ പതിനാറാം തീയതിയോ മെസ്സിയെ കാണികൾക്ക് മുന്നിൽ അവതരിപ്പിക്കും. പിന്നീട് 22ആം തീയതി മെസ്സി അരങ്ങേറ്റം നടത്തും.
ഇങ്ങനെയാണ് ഗാസ്റ്റൻ എഡുൽ അടക്കമുള്ളവർ പറഞ്ഞിട്ടുള്ളത്.ക്രസ് അസുളിനെതിരെയാണ് ഇരുപത്തിരണ്ടാം തീയതി ഇന്റർ മിയാമി കളിക്കുന്നത്. ആ മത്സരത്തിലായിരിക്കും മെസ്സി മിയാമിക്ക് വേണ്ടി കളിക്കുക.ക്രസ് അസുളിന്റെ താരമായ എറിക്ക് ലിറ പ്രകോപനപരമായ തരത്തിൽ സംസാരിച്ചിട്ടുണ്ട്. മെസ്സി കേവലം ഒരു സാധാരണ താരം മാത്രമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.
എല്ലാവരെപ്പോലെയും മെസ്സിക്ക് രണ്ട് കണ്ണുകളും രണ്ട് കാലുകളുമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹം കേവലം ഒരു സാധാരണ താരം മാത്രമാണ്.ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു അവസരമാണ്. ഞങ്ങൾക്ക് ഫൈറ്റ് ചെയ്യണം.ഒരു സാധാരണ മത്സരം പോലെയാണ് ഈ മത്സരത്തെ ഞങ്ങൾ കാണുന്നത്.മെസ്സി എല്ലാ താരങ്ങളെ പോലുമുള്ള ഒരു താരം മാത്രമാണെന്ന് കോച്ച് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മെസ്സി മികച്ച താരമാണ് എന്ന് ഞങ്ങൾക്കറിയാം,പക്ഷേ മത്സരത്തിൽ ഞങ്ങളാണ് വിജയിക്കുക എന്നാണ് ലിറ പറഞ്ഞിരിക്കുന്നത്.
മെസ്സിയെ കൂടാതെ ബുസ്ക്കെറ്റ്സ് ഇപ്പോൾ മിയാമിയുടെ താരമാണ്. വേറെയും പല താരങ്ങളെ കൊണ്ടുവരാനും ബെക്കാമിന്റെ ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്.