കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പുകഴ്ത്തി പരിശീലകൻ ഇഗോർ സ്റ്റിമാച്ച്.
ഇന്ത്യൻ നാഷണൽ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സാഫ് ചാമ്പ്യൻഷിപ്പ് അവർ നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പും ഹീറോ ട്രിനാഷൻ കപ്പുമൊക്കെ ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല.ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് ടീമിനെ നല്ല രീതിയിലാണ് മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന് കീഴിൽ മിഡ്ഫീൽഡർ ആയ ജീക്സൺ സിംഗ് സ്ഥിരതയാർന്ന പ്രകടനം നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഈ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പരിശീലകൻ പുകഴ്ത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് മാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം എന്നാണ് സ്റ്റിമാച്ച് ജീക്സണെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ജീക്സൺ സിംഗ് വളരെ അണ്ടർറേറ്റഡായ ഒരു താരമാണ്. കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യൻ നാഷണൽ ടീമിലെ ബെസ്റ്റ് പ്ലെയർ ജീക്സൺ ആണ്.നല്ല സ്റ്റാമിനയാണ്, നല്ല മൂവ്മെന്റുകൾ ഉണ്ട്,കൂടാതെ കളിയെ മനസ്സിലാക്കുന്നതും തീരുമാനമെടുക്കുന്നതും യഥാർത്ഥ രീതിയിലാണ്, ഇതാണ് ബ്ലാസ്റ്റേഴ്സ് താരത്തെക്കുറിച്ച് സ്റ്റിമാച്ച് പറഞ്ഞിട്ടുള്ളത്.
Igor Stimac 🗣️Jeakson Singh is underrated. He has by far been the best player of the Indian national team in the last couple of months. Great stamina, great movement, and an understanding of the game and what decisions to take when." @IndianExpress #KBFC
— KBFC XTRA (@kbfcxtra) July 8, 2023
ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജീക്സൺ സിങ്ങും സഹൽ അബ്ദു സമദും ഇന്ത്യൻ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. അതിന്റെ ഫലമായി കൊണ്ട് ഒരുപാട് ക്ലബ്ബുകൾക്ക് ഇപ്പോൾ സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.