അതിനൊരു തീരുമാനമായി, റെക്കോർഡ് ട്രാൻസ്ഫർ ഫീക്ക് അടുത്ത ആഴ്ച്ച സഹൽ ബ്ലാസ്റ്റേഴ്സ് വിടും.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ മലയാളി മിന്നും താരമായ സഹൽ അബ്ദുസമദ് ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയാണ്. ആറു വർഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിനാണ് അദ്ദേഹം അന്ത്യം കുറിക്കുന്നത്.
ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്. ഇന്ത്യയിലെ റെക്കോർഡ് ട്രാൻസ്ഫർ ഫീ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കുക. അടുത്ത ആഴ്ച്ച ഒഫീഷ്യൽ അനൗൺസ്മെന്റ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
2017-ലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുന്നത്. 2018 മുതൽ സീനിയർ ടീമിന് വേണ്ടി കളിച്ചു തുടങ്ങി. 2025 വരെ അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി നല്ല പ്രകടനം ഇദ്ദേഹം നടത്തിയിരുന്നു.
The 6 year journey is coming to an end for Sahal Abdul Samad with Kerala Blasters FC. He is set to join MBSG for a record transfer fee. Announcement likely to happen by next week#MBSG #KBFC #IFTNM pic.twitter.com/QIqmJqrUsU
— IFT News Media (@IFTnewsmedia) July 9, 2023
ബംഗളൂരു എഫ്സിയും ചെന്നൈയിൻ സിറ്റിയുമൊക്കെ താരത്തിനു വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.സഹലിനെ ബ്ലാസ്റ്റേഴ്സ് കൈമാറില്ല എന്നായിരുന്നു ആരാധകരുടെ വിശ്വാസം.എന്നാൽ അദ്ദേഹം ക്ലബ്ബ് വിടാനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.