1.5 കോടി, മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിട്ടത് കൺഫേം ആയി.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫാൻസിന് വളരെ നിരാശ നൽകുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ ടീമിനെ നഷ്ടമാവുകയാണ്.2.5 കോടിക്ക് മോഹൻ ബഗാനായിരിക്കും ഇദ്ദേഹത്തെ സ്വന്തമാക്കുക.പക്ഷേ ഡീൽ ഉറപ്പായിട്ടില്ല.
തിരിച്ചടി ഏൽപ്പിച്ച മറ്റൊരു കാര്യം ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മലയാളി താരമായ രാഹുലിന്റെ കരാർ പുതുക്കാൻ ക്ലബ്ബ് ശ്രമങ്ങൾ നടത്തിയിരുന്നു.ആദ്യത്തെ ഓഫർ താരത്തിന് നൽകിയെങ്കിലും താരം അത് നിരസിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരല്പം ആശങ്ക നൽകി കാര്യമായിരുന്നു അത്.ഇതിന് പുറമേ ബ്ലാസ്റ്റേഴ്സ് നിരയിലെ മറ്റൊരു താരം ക്ലബ്ബ് വിട്ടതായി ഇപ്പോൾ കൺഫേം ആയിട്ടുണ്ട്. ഗോൾകീപ്പർ ഗില്ലിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്.
ഈസ്റ്റ് ബംഗാളിലേക്കാണ് ഗിൽ പോകുന്നത്. 1.5 കോടി രൂപയാണ് ട്രാൻസ്ഫർ ഫീ ആയിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിലെ മോസ്റ്റ് പെയ്ഡ് ഗോൾകീപ്പറായി മാറാൻ ഗില്ലിന് ഇതോടെ കഴിഞ്ഞിട്ടുണ്ട്.രണ്ടോ അതിലധികമോ വർഷത്തെ ഡീലാണ് അദ്ദേഹത്തിന് ലഭിച്ചത്.പ്രീ സീസണിന് വേണ്ടി അദ്ദേഹം ഉടൻതന്നെ കൊൽക്കത്തയിലേക്ക് പോകും.
Prabhsukhan Gill to East Bengal. All done and CONFIRMED.
— IFTWC – Indian Football (@IFTWC) July 10, 2023
– East Bengal have paid a transfer fees of 1.5cr to Kerala Blasters to acquire Gill’s signature.
– Multi Year Contract.
– Gill becomes the most paid goalkeeper in ISL.
– Gill set to travel to Kolkata soon for the… pic.twitter.com/umld1qc3uB
ഗില്ലിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ടായിരുന്നു.ശ്രമിക്കുകയും ചെയ്തിരുന്നു.പക്ഷേ ഈസ്റ്റ് ബംഗാൾ ഈ താരത്തെ കൺവിൻസ് ചെയ്ത് സ്വന്തമാക്കുകയായിരുന്നു. ഇനി പുതിയ ഗോൾകീപ്പറെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യും. മികച്ച സൈനിങ്ങുകൾ വരാത്തത് ആരാധകർക്ക് നിരാശ നൽകുന്നുണ്ട്.