ഒമ്പത് താരങ്ങൾ എത്തി,കേരള ബ്ലാസ്റ്റേഴ്സിന്റെ പടയൊരുക്കം നാളെ ആരംഭിക്കും.
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ നിരാശ സമ്മാനിച്ച ഒന്ന് തന്നെയായിരുന്നു.ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കത്തിലൊക്കെ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനത്തിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമാവുകയായിരുന്നു.ഇപ്പോൾ ഒരുപാട് താരങ്ങളെ ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്.വിരലിൽ എണ്ണാവുന്ന സൈനിങ്ങുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള ട്രെയിനിങ് ക്യാമ്പ് നാളെ ആരംഭിക്കുകയാണ്.ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. നാളെ പരിശീലകൻ ഇവാൻ വുകുമനോവിച്ച് ടീമിനോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 താരങ്ങളാണ് ആകെ ഇപ്പോൾ ക്യാമ്പിന് വേണ്ടി ടീമിൽ എത്തിയിട്ടുള്ളത്.
സച്ചിൻ, കരഞ്ജിത്ത്,ഹോർമിപാം,സന്ദീപ്, ദാനിഷ്,ജീക്സൺ സിംഗ്,ബ്രയിസ് മിറാണ്ട,സൗരവ്,ബിദ്യസാഗർ എന്നിവരാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. നാളെ ഈ താരങ്ങൾ ടീമിനോടൊപ്പം ഉണ്ടാവും. ഓഗസ്റ്റ് മൂന്നാം തീയതി മുതലാണ് ഡ്യൂറണ്ട് കപ്പ് നടക്കുന്നത്. ചുരുങ്ങിയത് മൂന്ന് മത്സരങ്ങൾ എങ്കിലും ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടിവരും.
📸 Indian players reached in Kochi 🛬 #KBFC pic.twitter.com/MuhB19M2La
— KBFC XTRA (@kbfcxtra) July 11, 2023
ഡുറണ്ട് കപ്പിൽ പ്രധാനപ്പെട്ട താരങ്ങൾ കളിക്കുമോ എന്നുള്ളത് സംശയത്തിലാണ്.യുഎഇയിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ സന്നാഹ മത്സരങ്ങൾ കളിക്കുക. സെപ്റ്റംബർ മാസത്തിലാണ് UAE ടൂർ നടക്കുക.15 ദിവസമായിരിക്കും അവിടെ ടീം ചിലവഴിക്കുക. 3 മത്സരങ്ങളാണ് യുഎഇയിൽ ബ്ലാസ്റ്റേഴ്സ് കളിക്കുക. ഇതിനിടയിൽ കൂടുതൽ സൈനിങ്ങുകൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.