Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സഹലേ..റെഡിയായിക്കോ..പോ പുല്ലേ പോടാ പുല്ലേ ലോഡിങ്.. മഞ്ഞപ്പടയെ പരിഹസിച്ച് GKFC അൾട്രാ.

11,831

കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ക്ലബ്ബിന്റെ വലിയ ഒരു അവിഭാജ്യ ഘടകമാണ്. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും ഒരുപോലെ ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ മഞ്ഞപ്പട ഉണ്ടാവാറുണ്ട്. കൊച്ചി സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ കഴിഞ്ഞ വർഷം മഞ്ഞപ്പട നടത്തിയ ഒരു പ്രവർത്തി വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

അതായത് എടികെക്ക് വേണ്ടി കളിച്ചിരുന്ന മലയാളി താരം ആഷിഖ് കുരുണിയനെതിരെ മഞ്ഞപ്പട ചാന്റ് മുഴക്കിയിരുന്ന.പോ പുല്ലേ പോടാ പുല്ലേ ആശിഖേ എന്നായിരുന്നു ചാന്റ്. ഇതിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നിരുന്നു. ഒരു വിവാദ സംഭവമായി അതെങ്ങനെ നിലകൊണ്ടിരുന്നു.

ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദു സമദ് എതിർ തട്ടകമായ മോഹൻ ബഗാനിലേക്ക് പോവുകയാണ്. മഞ്ഞപ്പടയിൽ നിന്നും ഇത്തരം ചാന്റുകൾ സഹലിനും കേൾക്കേണ്ടി വരുമെന്നും റെഡിയായി നിന്നോളൂ എന്നുമുള്ള മുന്നറിയിപ്പാണ് സർകാസ്റ്റിക്കായി GKFC അൾട്രാ നൽകുന്നത്. ഗോകുലം കേരളയുടെ ആരാധക കൂട്ടായ്മയാണ് GKFC അൾട്രാ.GKFC ULTRA എന്ന വെരിഫൈഡ് ട്വിറ്റർ ഹാന്റിലിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു പരിഹാസം മഞ്ഞപ്പടക്ക് ഏൽക്കേണ്ടി വന്നിട്ടുള്ളത്.

സഹൽ.. റെഡിയായിക്കോ.. നരകം നിന്നെ കാത്തിരിക്കുന്നുണ്ട്..പോ പുല്ലേ പോടാ പുല്ലേ ലോഡിങ് എന്നാണ് GKFC അൾട്രാ ട്വീറ്റ്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മഞ്ഞപ്പടയുടെ പഴയ ഒരു ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പരിഹാസം GKFC ULTRA എന്ന അക്കൗണ്ടിൽ നിന്നും വന്നിട്ടുള്ളത്.