നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ : പുതിയ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്.
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.പ്രീ സീസൺ ട്രെയിനിങ്ങുകളാണ് കൊച്ചി കലൂരിൽ വച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഭൂരിഭാഗം താരങ്ങളും ടീമിനോടൊപ്പം ചേർന്നുകഴിഞ്ഞു.അഡ്രിയാൻ ലൂണയും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ട്രെയിനിങ് നടത്തുന്നുണ്ട്.
അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു പുതിയ പ്രഖ്യാപനം ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിയിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി ഇനിമുതൽ അഡ്രിയാൻ ലൂണയാണ്.ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അനൗൺസ് ചെയ്തിരിക്കുന്നത്.ലൂണ പരിശീലനം ചെയ്യുന്ന വീഡിയോ KGF ബിജിഎമ്മിലാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾ അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ എന്നത് ലൂണക്ക് ബ്ലാസ്റ്റേഴ്സ് നൽകുന്ന വിശേഷണം.
കഴിഞ്ഞ സീസണിൽ പത്താം നമ്പർ ജേഴ്സി ഹർമൻ ജോത് ഖബ്രയായിരുന്നു ധരിച്ചിരുന്നത്. അദ്ദേഹം ഇപ്പോൾ ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. ഇനി പത്താം നമ്പറിൽ ലൂണയാണ് തിളങ്ങുക.ഇയാൻ ഹ്യും,ഓഗ്ബച്ചെ എന്നിവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിൽ അണിഞ്ഞിട്ടുള്ള ജേഴ്സിയാണ് പത്താം നമ്പർ ജേഴ്സി. അർഹിച്ച കരങ്ങളിൽ തന്നെയാണ് ഇപ്പോൾ അത് എത്തിയിട്ടുള്ളത്. കാരണം കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ലൂണ.
പത്താം നമ്പറിന് ഒരു പുതിയ അവകാശി ⚽️💯 #kbfc #keralablasters #isl pic.twitter.com/FqwHFJqcZO
— Kerala Blasters FC (@KeralaBlasters) July 16, 2023
പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മലയാളി താരം രാഹുൽ ഏഴാം നമ്പർ ജേഴ്സി ആയിരിക്കും ധരിക്കുക. നേരത്തെ പ്യൂട്ടിയ ആ ജേഴ്സിയായിരുന്നു ധരിച്ചിരുന്നത്. സഹൽ അബ്ദുസമദ് അണിഞ്ഞിരുന്ന പതിനെട്ടാം നമ്പർ ജേഴ്സിയും ഇപ്പോൾ ലഭ്യമാണ്.