ഡ്യൂറന്റ് കപ്പ്,ഗ്രൂപ്പ് C യിലുള്ള കേരള ബ്ലാസ്റ്റഴ്സിനെ കാത്തിരിക്കുന്നത് രണ്ട് ഡെർബികൾ.
132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി വളരെ കുറഞ്ഞ നാളുകൾ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് ആരംഭിക്കുന്നത്. കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നത്.
അതിന്റെ ഗ്രൂപ്പുകൾ ഇപ്പോൾ തരം തിരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചില്ലറക്കാരല്ല. ബദ്ധവൈരികളെ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഗോകുലം കേരള, ബംഗളൂരു എഫ്സി ഇന്ത്യൻ എയർ ഫോഴ്സ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഗോകുലം കേരളയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം ഒരു കേരള ഡെർബി തന്നെയായിരിക്കും.കൂടാതെ മറ്റൊരു മത്സരം സൗത്ത് ഇന്ത്യൻ ഡെർബി ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള പോരാട്ടം എപ്പോഴും ആരാധകർക്ക് ആവേശം നൽകുന്നതാണ്.
ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തുന്നുണ്ട്. സൂപ്പർ താരങ്ങൾ അടങ്ങുന്ന സീനിയർ ടീം തന്നെ ഡ്യൂറന്റ് കപ്പിൽ കളിക്കും എന്നുള്ള സൂചന ക്ലബ്ബിന്റെ ഉടമസ്ഥൻ നൽകിയിട്ടുണ്ട്.എന്നാൽ ഇവാന് സൈഡ് ലൈനിൽ ക്ലബ്ബിനോടൊപ്പം നിൽക്കാൻ കഴിയില്ല. അദ്ദേഹത്തിന് വിലക്കാണ്.