ഇഷാൻ കേരള ബ്ലാസ്റ്റേഴ്സുമായി എഗ്രിമെന്റിലെത്തിയോ എന്ന കാര്യത്തിൽ കൺഫർമേഷനുമായി മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,പ്രീതം കോട്ടാൽ എന്നിവരെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചുകഴിഞ്ഞു. നൈജീരിയൻ സ്ട്രൈക്കർ ആയ ജസ്റ്റിൻ ഇമ്മാനുവൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽസ് നടത്തുന്നുണ്ട്.
ഒരു ഇന്ത്യൻ ഫോർവേഡിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുമെന്ന് നേരത്തെ പുറത്തുവന്ന വാർത്തയാണ്. അത് 25കാരനായ ഇഷാൻ പണ്ഡിതയാണ് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് എഗ്രിമെന്റിൽ എത്തിക്കഴിഞ്ഞു എന്നത് മാക്സിമസ് ഏജന്റ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു. അതിലെ സത്യാവസ്ഥ ഇപ്പോൾ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതായത് നിലവിൽ ഇഷാൻ തന്റെ കുടുംബത്തിനൊപ്പം റോഡ് ട്രിപ്പിലാണ് ഉള്ളത്.തന്റെ അടുത്ത ക്ലബ്ബ് ഏതാണ് എന്നത് ഇതുവരെ അദ്ദേഹം തീരുമാനിച്ചിട്ടില്ല.ചില ക്ലബ്ബുകളും ആയി ചർച്ചകൾ നടക്കുന്നുണ്ട്. അധികം വൈകാതെ തന്നെ അദ്ദേഹം ഒരു ക്ലബ്ബിനെ തിരഞ്ഞെടുക്കും.ഇതാണ് മാർക്കസ് നൽകിയിരിക്കുന്ന അപ്ഡേറ്റ്.അതായത് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സുമായി ധാരണയിൽ എത്തിയിട്ടില്ല.
Ishan Pandita is on a road trip with his family 🙂
— Marcus Mergulhao (@MarcusMergulhao) July 16, 2023
He has not as yet decided on his next destination. Negotiations in progress with few clubs, and should be able to sign soon. https://t.co/0HgasGvrKt
കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ്സിക്ക് വേണ്ടി കളിച്ച ഇഷാൻ നിലവിൽ ഫ്രീ ഏജന്റാണ്.ജംഷഡ്പൂർ എഫ്സിക്ക് പുറമെ ഗോവക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ കളിച്ച 41 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്. ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച ഇഷാൻ ഒരു ഗോൾ നേടിയിട്ടുണ്ട്.