ഫിഫ റാങ്കിങ്ങിൽ വീണ്ടും കുതിച്ച് ഇന്ത്യ,വേൾഡ് കപ്പ് യോഗ്യതയിൽ നേട്ടം.
ഏറ്റവും പുതിയ റാങ്കിംഗ് ഫിഫ ഒരല്പം മുമ്പ് പുറത്തുവിട്ടു കഴിഞ്ഞു.നീലക്കടുവകൾ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു.അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്.
അതിനുശേഷം നടന്ന സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടി. മാത്രമല്ല അവസാനത്തെ ഒരുപാട് മത്സരങ്ങളിൽ പരാജയം അറിയാതെ ഇന്ത്യ കുതിക്കുകയാണ്.ആ കുതിപ്പ് ഫിഫ റാങ്കിങ്ങിൽ ഇപ്പോൾ ഉണ്ട്.ഒരു സ്ഥാനം മെച്ചപ്പെടുത്തി 99 ആം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ ഉള്ളത്. ഇത് വേൾഡ് കപ്പ് ക്വാളിഫിക്കേഷനിലും ഇന്ത്യക്ക് ഗുണം ചെയ്യും.
India climbs up by a place to be ranked 99th in the latest updated #FIFA World Rankings! 🇮🇳 pic.twitter.com/0vhM1nrpge
— IFTWC – Indian Football (@IFTWC) July 20, 2023
ഒഫീഷ്യലായി കൊണ്ട് ഇന്ത്യ ഇപ്പോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ POT 2വിലാണ് ഉൾപ്പെട്ടിരിക്കുന്നത്.അത് കാര്യങ്ങളെ കൂടുതൽ എളുപ്പമാക്കുന്നതാണ്. ഏഷ്യൻ പതിനെട്ടാം സ്ഥാനത്താണ് ഇന്ത്യ ഉള്ളത്.ഇന്ത്യൻ ഫുട്ബോളിന്റെ നല്ല കാലമാണിത്. എല്ലാ നിലയിലും ഇന്ത്യൻ ഫുട്ബോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.