അരങ്ങേറ്റ മത്സരത്തിൽ തന്നെ അമേരിക്കയിലെ ഹിസ്റ്ററിയും തിരുത്തിയെഴുതി,പുതിയ റെക്കോർഡ് പിറന്നത് മെസ്സി എന്ന ഒരൊറ്റ കാരണത്താൽ.
ആരാധകർ കാത്തു കാത്തിരുന്ന ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരം അതിഗംഭീരമായി കൊണ്ട് തന്നെ അവസാനിച്ചു. ലയണൽ മെസ്സി തന്നെയായിരുന്നു മത്സരത്തിലെ ആകർഷണ കേന്ദ്രം. തന്നെ കാണാനെത്തിയ ആരാധകർക്കും സെലിബ്രിറ്റികൾക്കും ഒരു ഗംഭീര വിരുന്നാണ് ലയണൽ മെസ്സി ഇന്റർ മിയാമി ജേഴ്‌സിയിൽ ഒരുക്കിയത്. അതിസുന്ദരമായ ഒരു ഫ്രീകിക്ക് ഗോൾ മെസ്സി നേടി.
ഫുട്ബോളിന് അധികം വേരോട്ടമില്ലാത്ത രാജ്യമാണ് അമേരിക്ക. അവിടെ ബാസ്ക്കറ്റ്ബോൾ തുടങ്ങിയ സ്പോർട്സുകൾക്കാണ് കൂടുതൽ പ്രാധാന്യം. പക്ഷേ മെസ്സി വന്നപ്പോൾ പുതിയ ചലനങ്ങൾ ഉണ്ടായി. ലയണൽ മെസ്സിയുടെ അരങ്ങേറ്റം മത്സരം ഒരു റെക്കോർഡ് നേടിക്കഴിഞ്ഞു.USAയുടെ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫുട്ബോൾ മത്സരമാണ് ഇപ്പോൾ പൂർത്തിയായത്.
12.5 മില്യൺ ആളുകളാണ് ഈ മത്സരം തൽസമയം വീക്ഷിച്ചത്.ഇത് പുതിയ റെക്കോർഡാണ്.മെസ്സിയുടെ അരങ്ങേറ്റം കാണാൻ വേണ്ടിയായിരുന്നു ഇത്രയധികം ആളുകൾ ഈ മത്സരം കണ്ടത്. ഇനിയും ഒരുപാട് റെക്കോർഡുകൾ മെസ്സിക്ക് മുന്നിൽ കടപ്പുഴകിയേക്കും.മെസ്സിയുടെ വരവ് അമേരിക്കയിൽ മാറ്റങ്ങൾ ഉണ്ടാക്കി എന്നതിന്റെ തെളിവുകളാണ് ഇത്.
കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിലാണ് മെസ്സി വന്നത്.എന്നാൽ അടുത്ത മത്സരത്തിൽ അങ്ങനെയാവില്ല.മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും.കൂടുതൽ സമയം ലഭിക്കുന്നതിന്റെ ഫലമായി കൂടുതൽ ഗോളുകളും ലഭിക്കുമെന്നാണ് ആരാധകർ കരുതുന്നത്.