കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്ന രണ്ട് വിദേശ സൈനിങ്ങുകൾ ഏതൊക്കെയെന്ന് പറഞ്ഞ് മാർക്കസ് മർഗുലാവോ.
ഈ ട്രാൻസ്ഫർ മാർക്കറ്റിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. 11 താരങ്ങളാണ് ടീം വിട്ടുപോയത്. എന്നാൽ നാല് സൈനിങ്ങുകൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഇനിയും ഒരുപാട് പൊസിഷനുകളിലേക്ക് ടീമിന് താരങ്ങളെ ആവശ്യമുണ്ട്.
ഇനി ഏതൊക്കെ പൊസിഷനുകളിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ എത്തിക്കുക എന്നത് ആരാധകർക്ക് അറിയേണ്ട കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസീവ് മിഡ്ഫീൽഡർ, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിലേക്ക് വിദേശ താരത്തെ നോക്കുന്നുണ്ടോ എന്നത് ഒരു ആരാധകൻ ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് എഡിറ്ററായ മാർക്കസ് മർഗുലാവോയോട് ചോദിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് നടത്താൻ ഉദ്ദേശിക്കുന്ന രണ്ടു വിദേശ സൈനിങ്ങുകൾ ഏതൊക്കെയെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഒന്ന് എല്ലാവർക്കും അറിയുന്നതുപോലെ സെന്റർ ബാക്ക് താരത്തെയാണ്.മാർക്കോ ലെസ്ക്കോവിചിനൊപ്പം കളിക്കാൻ ഒരു സെന്റർ ബാക്കിനെ വിദേശത്തുനിന്ന് ക്ലബ്ബ് സൈൻ ചെയ്യും.മറ്റൊന്ന് ഒരു സ്ട്രൈക്കർ ആണ്.ജോഷുവാ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ പകരമായി കൊണ്ടാണ് വിദേശത്തുനിന്നും ഒരു സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക.ഇങ്ങനെ രണ്ട് വിദേശ സൈനിങ്ങുകളാണ് ഇനി ക്ലബ്ബ് നടത്തുക.
ഒരുപാട് റൂമറുകൾ ഇപ്പോൾ വരുന്നുണ്ട്.പക്ഷേ ഒന്നും ഉറപ്പിക്കാനായിട്ടില്ല. ഒരുപക്ഷേ അതീവ രഹസ്യമായിട്ടായിരിക്കാം കേരള ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുന്നത്.