കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തെ സൈൻ ചെയ്ത് പഞ്ചാബ് എഫ്സി.
കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് മലയാളി താരമായ തേജസ് കൃഷ്ണ. താരവുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ അപ്ഡേറ്റ് ഇന്നലെ വന്നു. അതായത് പഞ്ചാബ് എഫ്സി അദ്ദേഹത്തെ സ്വന്തമാക്കി. പഞ്ചാബ് തന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിലെ ഭാഗമായിരുന്നു.ഇപ്പോൾ ഫ്രീ ട്രാൻസ്ഫറിലാണ് അദ്ദേഹം പഞ്ചാബിലേക്ക് പോയിട്ടുള്ളത്. 2026 വരെയുള്ള ഒരു കോൺട്രാക്ട് ആണ് ഇദ്ദേഹത്തിന് അവിടെ ലഭിച്ചിട്ടുള്ളത്.22 വയസ്സ് മാത്രമുള്ള താരം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.ലൂക്ക ക്ലബ്ബിലൂടെ വളർന്നുവന്ന താരമാണ് തേജസ് കൃഷ്ണ.
ഇദ്ദേഹത്തെ കൂടാതെ മറ്റു നാല് സൈനിങ്ങുകളും പഞ്ചാബ് എഫ്സി പൂർത്തിയാക്കിയിട്ടുണ്ട്.രഞ്ജീത് സിംഗ്,അമർജിത് സിംഗ്,നിഖിൽ പ്രഭു,റിക്കി ഷബോംഗ് എന്നിവരെയാണ് പഞ്ചാബ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്. ഇനി ഈ മലയാളി താരത്തെ പഞ്ചാബിന്റെ ജേഴ്സിയിൽ കാണാം.