ഈ പ്രായത്തിലും എന്നാ ഒരിതാ,PSGക്കെതിരെ തകർപ്പൻ ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ.
പിഎസ്ജിയും അൽ നസ്റും തമ്മിലുള്ള ഫ്രണ്ട്ലി മത്സരം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മത്സരത്തിന്റെ 66ആം മിനുട്ട് വരെ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല.
മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ടുമുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബൈസൈക്കിൾ കിക്ക് ശ്രമം നടത്തി. അതിന്റെ വീഡിയോ ഇപ്പോൾ വലിയ വൈറലാണ്.ക്രിസ്റ്റ്യാനോയിലേക്ക് വന്ന ക്രോസിനെ വളരെ മികച്ച രൂപത്തിൽ കണക്ട് ചെയ്യാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പക്ഷേ അത് ഗോളായി മാറിയില്ല.
Bicycle attempt from Ronaldo.
— CristianoXtra (@CristianoXtra_) July 25, 2023
pic.twitter.com/ZrEiqimHFq
38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ ശ്രമം വലിയ കൈയ്യടി നേടുന്നുണ്ട്.ഈ പ്രായത്തിലും റൊണാൾഡോ കാണിക്കുന്ന ഫിറ്റ്നസും ശാരീരിക കരുത്തുമാണ് ഏറെ പ്രശംസ പിടിച്ചു പറ്റുന്നത്.യുവതാരങ്ങൾ തങ്ങളുടെ പ്രയിം ടൈമിൽ പോലും ചെയ്യാൻ മുതിരാത്ത സാഹസികതയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നടത്തിയിട്ടുള്ളത്.