നെയ്മർക്ക് 160 മില്യണിന്റെ ഓഫർ നൽകി അൽ ഹിലാൽ,പക്ഷേ പിന്നീട് സംഭവിച്ചത്.
സൗദിയിലെ പ്രശസ്ത ക്ലബ്ബായ അൽ ഹിലാൽ യൂറോപ്പിൽ ഓടിനടന്ന് ഓഫറുകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ലയണൽ മെസ്സിക്ക് അവർ ഒരു ബില്യൺ യൂറോയുടെ ഓഫർ നൽകിയിരുന്നു.പക്ഷേ മെസ്സി അത് നിരസിക്കുകയായിരുന്നു. അതിനുശേഷം അവർ പൗലോ ഡിബാല,നെയ്മർ ജൂനിയർ എന്നിവർക്ക് ഓഫറുകൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഫലം കാണാതെ വന്നതോടെ അവരത് ഉപേക്ഷിച്ചു.
കിലിയൻ എംബപ്പേക്ക് പിന്നീട് ഒരു വമ്പൻ ഓഫർ നൽകി.പിഎസ്ജിക്ക് 300 മില്യൺ യൂറോയും എംബപ്പേക്ക് 700 മില്യൺ യുറോയുമാണ് അവർ വാഗ്ദാനം ചെയ്തത്. എന്നാൽ എംബപ്പേയും അൽ ഹിലാലിനോട് മുഖം തിരിച്ചു കളയുകയായിരുന്നു.അതായത് ഒരു പ്രധാനപ്പെട്ട താരത്തെ ഇതുവരെ അൽ ഹിലാലിന് കഴിഞ്ഞിട്ടില്ല.അവർ അതിനുള്ള ശ്രമങ്ങൾ നടത്തുന്നു.
Cerezo Osaka players taking turns to take photos with Neymar. pic.twitter.com/kxbIHPpZ64
— Neymoleque | Fan 🇧🇷 (@Neymoleque) July 28, 2023
നെയ്മർക്ക് അൽ ഹിലാൽ നൽകിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് വന്നിട്ടുണ്ട്.രണ്ടു വർഷത്തെ കരാറാണ് ഈ സൗദി ക്ലബ്ബ് ബ്രസീലിയൻ താരത്തിന് ഓഫർ ചെയ്തത്. ഒരു വർഷത്തേക്ക് 80 മില്യൻ യൂറോയാണ് സാലറിയായി കൊണ്ട് അവർ തരാം എന്ന് ഏറ്റത്. അതായത് രണ്ടുവർഷത്തേക്ക് 160 മില്യൺ യൂറോ നെയ്മർക്ക് കൈപ്പറ്റമായിരുന്നു.പക്ഷേ വസ്തുത എന്തെന്നാൽ നെയ്മർ ജൂനിയർ അത് നിരസിക്കുകയായിരുന്നു.
അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകാൻ തയ്യാറായില്ല.പിഎസ്ജിയിൽ തന്നെ തുടരാനാണ് നെയ്മർ തീരുമാനിച്ചത്.മാത്രമല്ല അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തി കൂടുതൽ ശക്തമായ രീതിയിൽ തിരിച്ചുവരാനും നെയ്മർ ആഗ്രഹിക്കുന്നുണ്ട്.അതിനുവേണ്ടി താരം പരമാവധി ശ്രമിച്ചേക്കും. നെയ്മർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് മാറില്ല എന്ന് ഇപ്പോൾ ഉറപ്പായി കഴിഞ്ഞു.