ലാറ്റിനമേരിക്കൻ കരുത്തനുമായി ചർച്ചകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ സ്ട്രൈക്കറെ ആവശ്യമായ സമയമാണിത്. ജോഷ്വാ സോറ്റിരിയോയെ കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു.ഇതോടുകൂടിയാണ് ഒരു മികച്ച സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സിന് അനിവാര്യമായത്.നിരവധി റൂമറുകൾ പുറത്തേക്ക് വന്നെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
ഇപ്പോൾ മാക്സിമസ് ഏജന്റ് ഒരു റൂമർ കൂടി പങ്കുവെച്ചിട്ടുണ്ട്. കൊളംബിയൻ താരമായ ഡാമിർ സീറ്ററുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.സെന്റർ ഫോർവേഡ് ആണ് അദ്ദേഹം.ആറടി പൊക്കമുള്ള ഈ കരുത്തന്റെ പ്രായം 25 ആണ്. നേരത്തെ കൊളംബിയയുടെ അണ്ടർ 20 ടീമിന് വേണ്ടി ഈ സ്ട്രൈക്കർ കളിച്ചിട്ടുണ്ട്.
KBFC are said to be in negotiation with the former U20 Colombian🇨🇴 international Damir Ceter.Kbfc finds their matching profile with the 25 yr old 6'1.They are negotiating him on wage structure.If everything goes well this gonna be a top signing for sure!🤞🏻#ISL #Transfer✈️ #KBFC pic.twitter.com/WuvApIDtOE
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) July 30, 2023
ബാരി എന്ന ഇറ്റാലിയൻ ക്ലബ്ബിനു വേണ്ടിയാണ് ഇദ്ദേഹം അവസാനമായി കളിച്ചത്. ഇപ്പോൾ അദ്ദേഹം ഫ്രീ ഏജന്റാണ്.താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.താരത്തിന്റെ വേതനത്തിന്റെ കാര്യത്തിലാണ് പ്രധാനമായും ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഈ ചർച്ചകൾ പുരോഗമിച്ച് ഇദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച സൈനിങ്ങായി മാറുമെന്നും മാക്സിമസ് ഏജന്റ് അറിയിക്കുന്നുണ്ട്.
@KeralaBlasters fc is in talks with 25 years old Colombian centre forward DAMIR CETER for a potential move. His last with Italian 2nd division club pic.twitter.com/o7UKR1nu1h
— Khan Zaid (@Zxiduuuuuuu) July 30, 2023
25 വയസ്സു മാത്രമേ ഉള്ളൂ എന്നതും പ്രധാനപ്പെട്ട ഘടകമാണ്. നിരവധി ഇറ്റാലിയൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള താരമാണ് സീറ്റർ.ഈ സെന്റർ ഫോർവേഡിനെ ലഭിക്കുമോ എന്നത് ഇനി കാത്തിരുന്നു കാണാം.