മൂന്നു കളികളിൽ നിന്ന് അഞ്ചു ഗോളുകൾ, മെസ്സി എഫക്ടിൽ അന്തംവിട്ട് ഫുട്ബോൾ ലോകം.
ഒരിക്കൽ കൂടി ഇന്റർ മിയാമി ലയണൽ മെസ്സിയുടെ മികവിലൂടെ വിജയം നുണഞ്ഞിട്ടുണ്ട്.ലീഗ്സ് കപ്പിൽ നടന്ന റൗണ്ട് 32 മത്സരത്തിൽ ഒർലാന്റോ സിറ്റിയെയാണ് ഇന്റർമിയാമി തോൽപ്പിച്ചത്.ഫ്ലോറിഡ ഡെർബിയിൽ ലയണൽ മെസ്സി തന്നെയാണ് ഹീറോയായത്.
രണ്ട് ഗോളുകൾ മെസ്സി ഈ മത്സരത്തിൽ നേടി.ജോസഫ് മാർട്ടിനസ് ഒരു ഗോളും ഒരു അസിസ്റ്റും നേടി.ഇതോടെയാണ് ഇന്റർ മിയാമി വിജയം നേടിയത്.മാത്രമല്ല അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ അവർക്ക് കഴിഞ്ഞു. ഇന്റർ മിയാമിയിൽ ഉണ്ടായ മെസ്സി എഫക്ടിൽ അന്തം വിട്ടിരിക്കുകയാണ് ഇപ്പോൾ ഫുട്ബോൾ ലോകം.
മെസ്സിക്ക് ഒരു തകർപ്പൻ തുടക്കമാണ് ഇന്റർ മിയാമിയിൽ ഇപ്പോൾ ലഭിച്ചിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ കളിച്ച മെസ്സി 5 ഗോളുകൾ നേടി കഴിഞ്ഞു.കൂടാതെ ഒരു അസിസ്റ്റുമുണ്ട്. മാത്രമല്ല ഈ മൂന്നു മത്സരങ്ങളിലും വിജയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മിയാമി പരാജയപ്പെട്ടിട്ടില്ല. മെസ്സി വന്നതുകൊണ്ടാണ് ഈ വിജയങ്ങൾ എല്ലാം മിയാമിക്ക് ഇപ്പോൾ നേടാൻ കഴിഞ്ഞിട്ടുള്ളത്.
മെസ്സി ഉള്ളതുകൊണ്ട് വളരെ ആവേശത്തോടെ കൂടിയാണ് ഇന്റർ മിയാമി താരങ്ങൾ ഇപ്പോൾ കളിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മികച്ച വിജയങ്ങൾ മിയാമി ഇപ്പോൾ നേടുന്നത്.മെസ്സി വരുന്നതിനു മുൻപ് ഒരുപാട് തോൽവികൾ രുചിച്ച ടീമാണ് മിയാമി.