അന്ന് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത് മെസ്സി,മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെയ്മർ ക്ലബ് വിട്ടതെന്ന് ഏജന്റ്.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ബാഴ്സ നടത്തിയ ഐതിഹാസികമായ തിരിച്ചുവരവ് ലോക ഫുട്ബോളിൽ തന്നെ എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചത്. നെയ്മറുടെ മികവ് ഏറെ കയ്യടി നേടിയിരുന്നു. ആ തിരിച്ചുവരവിൽ ബാഴ്സയെ ഏറെ സഹായിച്ചത് നെയ്മറായിരുന്നു.
പക്ഷേ പിന്നീട് നെയ്മർ ബാഴ്സ വിട്ടുകൊണ്ട് അതേ പിഎസ്ജിയിലേക്ക് പോകുന്ന കാഴ്ച്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. അതിന്റെ കാരണം നെയ്മറുടെ ഏജന്റ് ആയിരുന്ന ആൻഡ്രേ ക്യൂറി പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയെ നെയ്മർ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും ക്ലബ്ബിനകത്ത് വെച്ച് തന്നെ അദ്ദേഹത്തിനോട് പോരാടാതിരിക്കാൻ വേണ്ടിയാണ് നെയ്മർ ക്ലബ്ബ് വിട്ടത് എന്നുമാണ് ക്യൂറി പറഞ്ഞത്.
🎙️ANDRE CURY:
— Neymoleque | Fan 🇧🇷 (@Neymoleque) August 5, 2023
“Neymar left Barcelona because after the 6-1 win over PSG, even though he played a major part in that victory, Messi made all the headlines. Neymar loves Messi so much that he didn't want to compete with him.” pic.twitter.com/K0sz9o6Bkq
6-1 ബാഴ്സ പിഎസ്ജിയെ തോൽപ്പിച്ച ആ മത്സരത്തിൽ നെയ്മർ മേജർ റോൾ വഹിച്ചിരുന്നു. പക്ഷേ തലക്കെട്ടുകളിൽ എല്ലാം നിറഞ്ഞുനിന്നത് ലയണൽ മെസ്സി മാത്രമായിരുന്നു.അത് നെയ്മറെ നിരാശനാക്കി.നെയ്മർ മെസ്സിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ലബ്ബിനകത്ത് വെച്ച് മെസ്സിയോട് മത്സരിക്കാൻ നെയ്മർ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ക്ലബ്ബ് വിട്ടത്,ആൻഡ്രേ ക്യൂറി പറഞ്ഞു.
നെയ്മർ ബാഴ്സ വിട്ടതിനുശേഷം ബാഴ്സക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. മറിച്ചും അങ്ങനെ തന്നെയാണ്. നെയ്മർക്കും പാരീസിൽ വലിയ നേട്ടങ്ങൾ ഒന്നും കൊയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് വിഭാഗങ്ങൾക്കും നഷ്ടം മാത്രമാണ് ആ ട്രാൻസ്ഫർ വരുത്തിവെച്ചത്.