തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സത്യമാണ് ലിയോ മെസ്സിയെന്ന് ആപ്പിളിന്റെ CEO.
ലയണൽ മെസ്സിയുടെ സാന്നിധ്യം അമേരിക്കൻ ഫുട്ബോളിനെ ഇളക്കി മറിക്കുകയാണ്. ഫുട്ബോൾ അത്രയൊന്നും സജീവമല്ലാത്ത അമേരിക്കയിൽ ഇപ്പോൾ ഫുട്ബോളിന്റെ പ്രശസ്ത വർദ്ധിച്ചു വരികയാണ്. മാത്രമല്ല മെസ്സി മൂന്നു മത്സരങ്ങളിലും മികവ് പുറത്തെടുത്തതോടെ എല്ലാവരും ആവേശത്തിലാണ്. അമേരിക്കൻ ഫുട്ബോളിനെയും ഇപ്പോൾ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി.
MLS ടെലികാസ്റ്റ് ചെയ്യുന്ന ആപ്പിൾ ടിവിക്കും വലിയ ഗുണം ഉണ്ടായിട്ടുണ്ട്. ലയണൽ മെസ്സി വന്നതോടുകൂടി അദ്ദേഹത്തിന്റെ മത്സരങ്ങൾ കാണാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആരാധകർ ആപ്പിൾ ടിവി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ വരിക്കാരെ കിട്ടിയെന്ന് ആപ്പിൾ CEO തന്നെ ഇപ്പോൾ പറഞ്ഞു കഴിഞ്ഞു.
ഫാക്റ്റ് എന്തെന്നാൽ മെസ്സി മിയാമിയിലേക്ക് വന്നത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്.ആപ്പിൾ ടിവിയുടെ വരിക്കാരുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.ആ ലക്ഷ്യവും ഇപ്പോൾ മറികടന്നു.മെസ്സിയുടെ നീക്കത്തിൽ ഞങ്ങൾ വളരെയധികം എക്സൈറ്റടാണ്,ഇതാണ് ആപ്പിൾ ടിവിയുടെ ceo ആയ ടിം കുക്ക് പറഞ്ഞത്.
മെസ്സിക്ക് കൂടി ഗുണകരമാകുന്ന ഒരു കാര്യമാണിത്.കാരണം ഇവരുടെ അധിക വരുമാനത്തിന്റെ ഒരു ഓഹരി മെസ്സിക്ക് അവകാശപ്പെട്ടതാണ്. മെസ്സിയുടെ കോൺട്രാക്ടിൽ അതുണ്ട്.