മെസ്സിയുടെ ഫ്രീകിക്ക് ഗോൾ,4-4,വിജയിച്ചു കയറി ഇന്റർ മിയാമി.
ഒരിക്കൽ കൂടി ലയണൽ മെസ്സി ഇന്റർ മിയാമിയുടെ ഹീറോയായി. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ഡെല്ലാസ് എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്റർ മിയാമി ലീഗ്സ് കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.ഒരു ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകൾ നേടിയ ലയണൽ മെസ്സി തന്നെയാണ് മത്സരത്തിലെ ഹീറോ.
ملك اللعبة
— Messi Xtra (@M30Xtra) August 7, 2023pic.twitter.com/eNYYzVmWbw
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ മെസ്സി അക്കൗണ്ട് തുറന്നു.ആൽബയുടെ ക്രോസിൽ നിന്ന് ഒരു ഷോട്ടിലൂടെയാണ് മെസ്സി ഗോൾ നേടിയത്. എന്നാൽ പിന്നീട് ഡെല്ലാസ് എഫ്സി തിരിച്ചടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. മൂന്ന് ഗോളുകളാണ് പിന്നീട് അവർ നേടിയത്.63ആം മിനുട്ടിൽ ഡെല്ലാസ് എഫ്സി 3-1 എന്ന സ്കോറിന് വിജയിച്ചു നിൽക്കുകയായിരുന്നു. പക്ഷേ പിന്നീട് ഇന്റർ മിയാമി തിരിച്ചടിച്ചു.65ആം മിനുട്ടിൽ മിയാമി ഒരു ഗോൾ നേടിയെങ്കിലും മൂന്നു മിനിറ്റിനകം ഒരു ഗോൾ ഡെല്ലാസ് നേടി.ഇതോടെ സ്കോർ 4-2.പിന്നീടാണ് ഇന്റർമിയാമിയുടെ മാസ്മരിക തിരിച്ചു വരവ് സംഭവിച്ചത്.
الأسطورة يُسجل الركلة الترجيحية
— Messi Xtra (@M30Xtra) August 7, 2023pic.twitter.com/ySJP83ojg1
80ആം മിനുട്ടിൽ ഒരു ഗോൾ മടക്കി.പിന്നീട് അഞ്ചു മിനിറ്റിനു ശേഷം മെസ്സിയുടെ മനോഹരമായ ഫ്രീക്കിക്ക് ഗോൾ പിറന്നു. ഇതോടെ മത്സരം 4-4 സമനിലയിലായി.നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. മെസ്സിയും ബുസ്ക്കെറ്റ്സുമൊക്കെ പെനാൽറ്റി ഗോളാക്കി മാറ്റി.എന്നാൽ രണ്ട് ഡെല്ലാസ് താരങ്ങൾക്ക് പിഴച്ചതോടെ ഇന്റർ മിയാമി വിജയം കൈപ്പിടിയിൽ ഒതുക്കി.
— Messi Xtra (@M30Xtra) August 7, 2023
ഇതോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഇന്റർമിയാമിക്ക് കഴിഞ്ഞിട്ടുണ്ട്.മെസ്സി തന്റെ അസാമാന്യ മികവ് തുടരുകയാണ്.