നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു,സമ്മതം അറിയിക്കാനുള്ളത് ഒരേയൊരാൾ മാത്രം.
നെയ്മർ ജൂനിയർ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഇതിന് പിന്നാലെ നെയ്മറുടെ റൂമർ ഇപ്പോൾ വളരെ വ്യാപകമാണ്.
നെയ്മർ ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തുന്നു എന്ന റൂമറാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഒരിക്കൽ കൂടി പൂർവാധികം ശക്തിയോടെ ഉയർന്നു വന്നിട്ടുണ്ട്. ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ടയാണ് ഇതിന് മുൻകൈ എടുത്തിരിക്കുന്നത്. അദ്ദേഹത്തിന് നെയ്മറെ തിരിച്ചെത്തിക്കാൻ വളരെയധികം താല്പര്യമുണ്ട്.
ജെറാർഡ് റൊമേറോ പുതിയ അപ്ഡേറ്റുകൾ ഇപ്പോൾ നൽകി കഴിഞ്ഞു. നെയ്മറുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് ഇപ്പോൾ പൂർണമായും ആശ്രയിച്ചിരിക്കുന്നത് ക്ലബ്ബിന്റെ പരിശീലകനായ സാവിയെയാണ്.അദ്ദേഹം ഇതിന് പച്ചക്കൊടി കാണിച്ചാൽ അഥവാ സമ്മതം അറിയിച്ചാൽ നെയ്മർ ബാഴ്സയിലേക്ക് വരാൻ ഏറെ സാധ്യതകൾ. കാരണം ബാഴ്സ പ്രസിഡണ്ടിന് താല്പര്യമുണ്ട്. മാത്രമല്ല ഡ്രസ്സിംഗ് റൂമും പോസിറ്റീവായി കൊണ്ടാണ് പ്രതികരിച്ചിട്ടുള്ളത്.
നെയ്മർ തിരിച്ചെത്തുന്നതിൽ ആർക്കും എതിർപ്പൊന്നുമില്ല. നെയ്മറുടെ സാലറി ഒരു പ്രശ്നമാണെങ്കിലും ലാപോർട്ട അതൊക്കെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാം ആശ്രയിച്ചിരിക്കുന്നത് സാവിയെയാണ്.റൂമറുകൾ ശക്തമായതോടെ എല്ലാവരും ഇപ്പോൾ ഇത് ശ്രദ്ധിക്കുന്നുണ്ട്.