മർഗുലാവോ ഉറപ്പിച്ച് പറയുന്നു, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് പ്രഖ്യാപിക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടുതൽ സൈനിങ്ങുകൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,പ്രീതം കോട്ടാൽ,നവോച്ച സിംഗ്,ലാറ ശർമ്മ എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.പക്ഷേ ഇനിയും പല പൊസിഷനുകളിലേക്ക് ബ്ലാസ്റ്റേഴ്സിന് താരങ്ങളെ ആവശ്യമുണ്ട്.
ഒരു വിദേശ സെന്റർ ബാക്ക്,ഒരു വിദേശ സ്ട്രൈക്കർ, ഒരു ലെഫ്റ്റ് ബാക്ക് എന്നിവയൊക്കെ കേരള ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്. ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷവാർത്ത ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് അടുത്ത 12, അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കുമെന്നാണ് മാർക്കസ് പറഞ്ഞിട്ടുള്ളത്.
ആ താരവുമായുള്ള ഡീൽ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.പക്ഷേ ആരാണ് ആ താരം എന്ന സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു ഡൊമസ്റ്റിക് സൈനിങ്ങ് ആവാനുള്ള സാധ്യതകൾ പലരും കാണുന്നുണ്ട്.ഐബൻ ബാ ഡോഹ്ലിംഗിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും അത് ചെറിയൊരു സാധ്യത മാത്രമാണ്. ആരെയായിരിക്കും ബ്ലാസ്റ്റേഴ്സ് കൊണ്ടുവരിക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.
സെന്റർ ബാക്ക് പൊസിഷനിലേക്ക് പ്രധാനമായും സ്പെയിനിൽ നിന്നാണ് താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ യുവാൻ ഇബിസയുടെ പേരാണ് കേട്ടത്.സൈനിങ്ങിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.