ഫൈനലാണോ…ഡി മരിയ ഗോളടിച്ച് കിരീടം നേടികൊടുത്തിരിക്കും,ബെൻഫിക്ക ചാമ്പ്യൻമാർ.
ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്. അർജന്റീനയുടെ നാഷണൽ ടീം അടുത്തകാലത്ത് നേടിയ 3 കിരീടങ്ങളിലും ഡി മരിയയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഗോളിലായിരുന്നു ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്.
പിന്നീട് നടന്ന ഫൈനലിസിമയിൽ ഇറ്റലി എതിരെയും ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെയും ഡി മരിയ വലകുലുക്കി. ഇതിന് മുമ്പും ഒട്ടേറെ ഫൈനലുകളിൽ ഡി മരിയ ഗോളടിച്ചിട്ടുണ്ട്. അത് ഒരിക്കൽ കൂടി ആവർത്തിച്ചു കഴിഞ്ഞു.പോർച്ചുഗല്ലിലാണ് ഇത്തവണ അത് സംഭവിച്ചിട്ടുള്ളത്.
ÁNGEL DI MARÍA WHAT A GOAL IN THE FINAL AGAINST PORTO!! 🏆
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 9, 2023
pic.twitter.com/naFMyULCRx
പോർച്ചുഗീസ് സൂപ്പർ കപ്പ് ഫൈനലിൽ പോർട്ടോയും ഡി മരിയയുടെ ബെൻഫിക്കയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിന്റെ 61 ആം മിനിട്ടിലാണ് ഡി മരിയയുടെ ഗോൾ വന്നത്.കോക്കുവിന്റെ പാസ് ഡി മരിയ സ്വതസിദ്ധമായ ശൈലിയിൽ ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് ഏഴു മിനിട്ടിനു ശേഷം റാഫ സിൽവയുടെ അസിസ്റ്റിൽ നിന്ന് മുസ കൂടി ഗോൾ നേടിയതോടെ ബെൻഫിക്ക വിജയം നേടിക്കൊണ്ട് കിരീടം ഉറപ്പിക്കുകയായിരുന്നു.
The biggest big game player. Ángel Di María scores again. pic.twitter.com/ZpguynvFXq
— Roy Nemer (@RoyNemer) August 9, 2023
യുവന്റസിൽ നിന്നും തന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയിൽ എത്തിയ ഡി മരിയ ഇപ്പോഴും മികച്ച പ്രകടനമാണ് നടത്തുന്നത്. മറ്റൊരു അർജന്റൈൻ താരമായ ഓട്ടമെന്റിയും മികച്ച പ്രകടനം നടത്തി ക്ലീൻ ഷീറ്റ് നേടി.മറ്റൊരു കിരീടം കൂടി തന്റെ കരിയറിൽ നേടിയതിന്റെ ആവേശത്തിലാണ് ഡി മരിയ ഇപ്പോഴുള്ളത്.