അമേരിക്ക മെസ്സിയുടെ പ്രിയപ്പെട്ട വിളനിലം,17 മത്സരങ്ങളിൽ നിന്ന് നേടിയത് 23 ഗോളുകൾ.
ലയണൽ മെസ്സിക്ക് ഇന്റർ മിയാമി എന്ന ക്ലബ്ബിൽ ലഭിച്ച സ്റ്റാർട്ടിൽ കണ്ണുമിഴിച്ചിരിക്കുകയാണ് വേൾഡ് ഫുട്ബോൾ. ആദ്യത്തെ മത്സരത്തിൽ സുന്ദരമായ ഫ്രീക്കിക്ക് ഗോൾ നേടിയ മെസ്സി തുടർന്ന് കളിച്ച മൂന്നു മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം നേടുകയായിരുന്നു. അവസാന മത്സരത്തിലും മെസ്സി ഫ്രീകിക്ക് ഗോൾ നേടിയിട്ടുണ്ട്.
അമേരിക്കൻ ലയണൽ മെസ്സിയുടെ ഇഷ്ടപ്പെട്ട ഒരു വിളനിലമാണ്. അമേരിക്കയിൽ കളിക്കുമ്പോഴെല്ലാം മെസ്സി അത്യുജ്ജ്വലമായ പ്രകടനങ്ങൾ നടത്താറുണ്ട്.ഇന്റർ മയാമിക്ക് വേണ്ടി നാല് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ഏഴു ഗോളുകൾ നേടി.ഇതിനുമുൻപ് അർജന്റീന നാഷണൽ ടീമിന് വേണ്ടി കോപ്പ അമേരിക്ക മത്സരങ്ങളും ഫ്രണ്ട്ലി മത്സരങ്ങളും അമേരിക്കയിൽ വെച്ചുകൊണ്ട് മെസ്സി കളിച്ചിട്ടുണ്ട്.
ആകെ 13 മത്സരങ്ങളാണ് അമേരിക്കയിൽ വെച്ചുകൊണ്ട് അർജന്റീനക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 17 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. അതായത് ആകെ കളിച്ച 17 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. ശരാശരി ഓരോ 52 മിനിറ്റിനിടയിലും ലയണൽ മെസ്സി ഓരോ ഗോളുകൾ വീതം നേടുന്നുണ്ട്.
ഇതുകൊണ്ടൊക്കെയാണ് അമേരിക്ക മെസ്സിക്ക് പ്രിയപ്പെട്ട സ്ഥലമായി മാറുന്നത്. വളരെ ഹാപ്പിയായി കൊണ്ടാണ് മെസ്സി ഇപ്പോൾ അമേരിക്കൻ മണ്ണിൽ കളിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.