ക്രിസ്റ്റ്യാനോയേക്കാൾ 115 മത്സരങ്ങൾ കുറച്ച് കളിച്ച് ഏഴ് ഗോളിന് മാത്രം പിറകിൽ,ഒന്നാം സ്ഥാനത്തേക്ക് മെസ്സി കുതിക്കുന്നു.
ഇന്ന് നടന്ന മത്സരത്തിലും ലയണൽ മെസ്സി ഗോളടിച്ചിട്ടുണ്ട്.ലീഗ്സ് കപ്പ് ക്വാർട്ടറിൽ നടന്ന മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയായിരുന്നു ഇന്റർ മയാമി പരാജയപ്പെടുത്തിയത്.നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അതിൽ അവസാന ഗോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു.
മെസ്സി 5 മത്സരങ്ങളാണ് ഇതുവരെ ഇന്റർമയാമിയിൽ കളിച്ചത്.അതിൽ നിന്ന് എട്ട് ഗോളുകൾ ലിയോ മെസ്സി നേടിയിട്ടുണ്ട്.ഇതോടെ ക്ലബ്ബ് കരിയറിൽ മെസ്സി ആകെ 712 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. ക്ലബ്ബ് ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം ലിയോ മെസ്സിയാണ്. ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഉള്ളത്.
ക്ലബ്ബ് കരിയറിൽ റൊണാൾഡോ ആകെ 719 ഗോളുകൾ ആണ് നേടിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് ക്രിസ്റ്റ്യാനോയെ മറികടക്കണമെങ്കിൽ ഇനി 8 ക്ലബ്ബ് ഗോളുകൾ മാത്രം നേടിയാൽ മതി.ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ 115 മത്സരങ്ങൾ കുറവ് കളിച്ചു കൊണ്ടാണ് മെസ്സി ഈയൊരു കണക്കിലേക്ക് എത്തിയത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
മൂന്നാം സ്ഥാനത്ത് 691 ഗോളുകൾ നേടിയ റൊമാരിയോ വരുന്നു.ബീക്കാൻ 688 ഗോളുകളുമായി നാലാം സ്ഥാനത്തും 679 ഗോളുകൾ നേടിയ പെലെ തൊട്ടു പുറകിലും 645 ഗോളുകൾ നേടിയ പുഷ്ക്കാസ് ആറാം സ്ഥാനത്തും വരുന്നു. റൊണാൾഡോയും മെസ്സിയും തമ്മിലുള്ള മത്സരമാണ് മുറുകുന്നത്.