സാലറി മാത്രമല്ല, നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് ആകർഷകമായ മറ്റു ഓഫറുകളും.
നെയ്മർ ജൂനിയർ പിഎസ്ജി എന്ന ക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് അൽ ഹിലാൽ എന്ന സൗദി അറേബ്യൻ ക്ലബ്ബിലേക്ക് പോവുകയാണ്.ഇനി സൗദി അറേബ്യൻ ലീഗിലാണ് നെയ്മർ ജൂനിയറെ ആരാധകർക്കു കാണാൻ കഴിയുക.ഇത്തരത്തിലുള്ള ഒരു തീരുമാനം നെയ്മറിൽ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ഈ പ്രായത്തിൽ നെയ്മർ യൂറോപ്പ് വിടുമെന്ന് ആരും കരുതിയിരുന്നില്ല.
ആകർഷകമായ സാലറി നെയ്മർ ജൂനിയർക്ക് അൽ ഹിലാൽ നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് ഏകദേശം 100 മില്യൺ യുറോയോളം നെയ്മർക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ സാലറി മാത്രമല്ല.നെയ്മർക്ക് അൽ ഹിലാൽ നൽകിയിരിക്കുന്നത് മറ്റു ആകർഷകമായ ഓഫറുകളുമാണ്.അതൊക്കെ നമുക്ക് നോക്കാം.
വിവാഹം കഴിക്കാതെ പങ്കാളികളായി ജീവിക്കുന്നത് സൗദി അറേബ്യയിൽ നിരോധിക്കപ്പെട്ടതാണ്. പക്ഷേ നെയ്മർക്കും അദ്ദേഹത്തിന്റെ കാമുകിയായ ബ്രൂണക്കും വിവാഹം കഴിക്കാതെ സൗദി അറേബ്യയിൽ തുടരാം.അതിനുള്ള അനുമതി ഇപ്പോൾ ക്ലബ്ബ് വാങ്ങിയിട്ടുണ്ട്. മാത്രമല്ല ഒരു വലിയ വീട് തന്നെ ക്ലബ്ബ് നെയ്മർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.ആ വീട്ടിലേക്കുള്ള സ്റ്റാഫുകളെയും അൽ ഹിലാൽ തന്നെയാണ് നിയമിച്ചിരിക്കുന്നത്.
അതുമാത്രമല്ല, അൽ ഹിലാൽ വിജയിക്കുന്ന ഓരോ മത്സരത്തിനും 80000 യൂറോ വീതം നെയ്മർ ജൂനിയർക്ക് ലഭിക്കും. കൂടാതെ സൗദി അറേബ്യയെ പ്രമോട്ട് ചെയ്യുന്ന ഇൻസ്റ്റഗ്രാം പോസ്റ്റിനോ അതല്ലെങ്കിൽ സ്റ്റോറിക്കോ 50000 യൂറോ ലഭിക്കും. ഓരോ പോസ്റ്റിനുമായിരിക്കും 50000 യൂറോ വീതം ലഭിക്കുക. ഇങ്ങനെ വളരെ ആകർഷകമായ ഒരു ഓഫർ തന്നെയാണ് നെയ്മർക്ക് സൗദിയിൽ നിന്നും ലഭിക്കുന്നത്.