എന്തുകൊണ്ട് ഇപ്പോൾ തന്നെ യൂറോപ്പ് വിട്ട് എന്നതിന് ഉത്തരം നൽകി നെയ്മർ.
ആരാധകരെ വല്ലാതെ അലട്ടുന്ന ഒരു ചോദ്യമാണ് എന്തിനാണ് നെയ്മർ ജൂനിയർ ഇപ്പോൾ തന്നെ യൂറോപ്പ് വിട്ടത് എന്നത്. നെയ്മർ ഇപ്പോൾ യൂറോപ്പിലെ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അൽ ഹിലാലിലേക്ക് പോയിട്ടുണ്ട്. രണ്ട് വർഷമാണ് നെയ്മർ അവിടെ കളിക്കുക. അതിനുശേഷവും കരാർ പുതുക്കുമോ എന്നത് ആരാധകർക്ക് ആശങ്ക നൽകുന്ന ഒന്നാണ്.
നെയ്മർ ജൂനിയർ തന്നെ ഇപ്പോൾ അതിനുള്ള ഒരു ഉത്തരം നൽകിയിട്ടുണ്ട്.അതായത് ഒരു ഗ്ലോബൽ സ്റ്റാർ ആവാൻ വേണ്ടിയാണ് ഏഷ്യയിലേക്ക് വന്നത് എന്നാണ് നെയ്മർ പറഞ്ഞത്. പുതിയ വെല്ലുവിളികളും അവസരങ്ങളും ഏറ്റെടുത്തുകൊണ്ട് തനിക്ക് സ്വയം പരീക്ഷിക്കേണ്ടതുണ്ടെന്നും നെയ്മർ പറഞ്ഞിട്ടുണ്ട്.അൽ ഹിലാൽ താരമായതിനുശേഷമാണ് നെയ്മർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുള്ളത്.
ഞാൻ യൂറോപ്പിൽ ഒരുപാട് നേടി, നേട്ടങ്ങൾ സ്വന്തമാക്കി, സ്പെഷ്യൽ മൊമന്റുകൾ വളരെയധികം എൻജോയ് ചെയ്തു.പക്ഷേ എപ്പോഴും എന്റെ ആഗ്രഹം ഒരു ഗ്ലോബൽ സ്റ്റാർ ആവണം എന്നായിരുന്നു. പുതിയ വെല്ലുവിളികളും അതുപോലെതന്നെ അവസരങ്ങളും ഏറ്റെടുത്തുകൊണ്ട് എനിക്ക് സ്വയം പരീക്ഷിക്കേണ്ടതുണ്ട്. അതിനാണ് ഞാൻ ഏഷ്യയിലേക്ക് വന്നത്,അൽ ഹിലാൽ ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബാണ്,നെയ്മർ പറഞ്ഞു.
നെയ്മറുടെ ആരാധകർക്ക് ഇത് ഒട്ടും ഉൾക്കൊള്ളാൻ ആവാത്തത്. 31 വയസ്സ് മാത്രമുള്ള നെയ്മർ ഇപ്പോൾതന്നെ യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് പോയത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒരുപാട് നേടി എന്ന് പറയുമ്പോഴും മറ്റു താരങ്ങളെ വെച്ച് അപേക്ഷിച്ചു നോക്കുമ്പോൾ ഒന്നും നേടിയിട്ടില്ല എന്നുള്ളതാണ് റിയാലിറ്റി.