400 മില്യൺ ഡോളർ,ഇത് ചെറിയ കളിയല്ല,നെയ്മറുടെ വിവരങ്ങൾ.
നെയ്മർ ജൂനിയർ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ ടീമിലേക്ക് എത്തിച്ചുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് ഈ സൗദി ക്ലബ്ബ് നടത്തിയത്. രണ്ട് വർഷത്തെ ഒരു കോൺട്രാക്ടിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഓപ്ഷനൽ ഇയർ നൽകിയിട്ടില്ല. രണ്ടുവർഷം കഴിഞ്ഞാൽ നെയ്മർ ഫ്രീ ഏജന്റാവും.
നെയ്മറുടെ കരാറിന്റെ വിശദാംശങ്ങൾ പുറത്തോട്ട് വന്നു കഴിഞ്ഞിട്ടുണ്ട്. നെയ്മറുടെ സാലറി ഒരു വർഷത്തേക്ക് 150 മില്യൺ ഡോളറാണ്.അതായത് രണ്ടു വർഷത്തെ കരാറിനെ 300 മില്യൺ ഡോളർ നെയ്മർക്ക് സാലറിയായി കൊണ്ട് ലഭിക്കും. കൂടാതെ ആഡ് ഓൺസും ബോണസും എല്ലാം നെയ്മർക്കുണ്ട്. അതായത് രണ്ട് വർഷം അൽ ഹിലാൽ കളിച്ചാൽ നെയ്മർക്ക് ഏകദേശം 400 മില്യൺ ഡോളറോളം ലഭിക്കുമെന്നാണ് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തത്.
സാമ്പത്തികപരമായി നെയ്മർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു ഡീലാണ് ഇത്. കൂടാതെ മറ്റു ഒരുപാട് ആനുകൂല്യങ്ങളും നെയ്മർക്ക് സൗദി അറേബ്യയിൽ നിന്നും ലഭിക്കും.സൗദി അറേബ്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് വളരെയധികം സഹായകരമാവാൻ നെയ്മർക്ക് കഴിയും. അൽ ഹിലാലിനെ സംബന്ധിച്ചിടത്തോളം വേൾഡ് ഫുട്ബോളിന്റെ ശ്രദ്ധ നേടാനും അവർക്ക് സാധിക്കും.
90 മില്യൺ യൂറോയാണ് നെയ്മർക്ക് വേണ്ടി അൽ ഹിലാൽ പിഎസ്ജിക്ക് നൽകിയിരിക്കുന്നത്. 222 മില്യൺ യൂറോക്ക് ആയിരുന്നു അദ്ദേഹത്തെ പാരീസ് ക്ലബ്ബ് സ്വന്തമാക്കിയത്. 31 കാരനായ നെയ്മർ ജൂനിയർ സൗദി അറേബ്യയിലും തിളങ്ങുമെന്നാണ് ആരാധകർ.പക്ഷേ കരിയറിൽ അത് ഉയർച്ചയ്ക്ക് കാരണമാവില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്നു.