Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

റിയാദിൽ എങ്ങും നെയ്മർ മാനിയ,വമ്പൻ സ്വീകരണം,പ്രസന്റെഷൻ ഇന്ന്.

6,677

നെയ്മർ ജൂനിയർ സൗദി അറേബ്യയിലെ അൽ ഹിലാലിന്റെ താരമായി കഴിഞ്ഞു. ഇന്നലെ നെയ്മർ റിയാദിൽ ലാൻഡ് ചെയ്തു. നിരവധി ആരാധകരായിരുന്നു നെയ്മർ ജൂനിയറെ കാണാൻ വേണ്ടി എയർപോർട്ടിൽ തടിച്ചുകൂടിയിരുന്നത്. നിരവധി മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു. ഒരു വമ്പൻ സ്വീകരണമാണ് നെയ്മർ ജൂനിയർക്ക് എയർപോർട്ടിൽ ലഭിച്ചത്.

റിയാദിൽ എങ്ങും നെയ്മർ മാനിയ അലയടിക്കുകയാണ്.നെയ്മർ ഈസ് ബ്ലൂ എന്ന വാക്യമാണ് എല്ലായിടത്തും കാണാനാവുക.റിയാദിൽ നിരവധി പരസ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. നെയ്മറുടെ പ്രസന്റേഷൻ ചടങ്ങിന് പലവിധത്തിലുള്ള പ്രമോഷനുകളാണ് റിയാദിൽ ഇപ്പോൾ അൽ ഹിലാൽ നൽകിക്കൊണ്ടിരിക്കുന്നത്.

മുമ്പെങ്ങും കാണാത്ത വിധമുള്ള ഒരു പ്രസന്റേഷൻ ചടങ്ങ് ഇന്ന് നടന്നേക്കും. ഇന്ന് രാത്രിയാണ് നെയ്മറുടെ പ്രസന്റേഷൻ ചടങ്ങ് അൽ ഹിലാൽ നടത്തുക. എഴുപതിനായിരത്തിനു മുകളിൽ ആരാധകർ ഈ പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുക്കും. ഇതിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിട്ടുണ്ട്. വലിയ ആഘോഷ പരിപാടികളാണ് അൽ ഹിലാൽ പ്ലാൻ ചെയ്തിരിക്കുന്നത്.കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഒരു രാജകീയ വരവേൽപ്പ് തന്നെയായിരിക്കും ഈ ബ്രസീലിയൻ താരത്തിന് ലഭിക്കുക.

റിയാദിൽ നെയ്മർ മാനിയ അലയടിക്കുകയാണ്.അദ്ദേഹത്തിന്റെ ജേഴ്സികൾക്ക് വലിയ വിറ്റ് വരവ് രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല നെയ്മർ പങ്കെടുക്കുന്ന മത്സരങ്ങൾക്ക് ഇനി പതിവിലും കൂടുതൽ ഡിമാൻഡുകൾ രേഖപ്പെടുത്തപ്പെടും. എല്ലാ അർത്ഥത്തിലും റിയാദ് വളർന്നുകൊണ്ടിരിക്കുകയാണ്.