മെസ്സി എങ്ങനെ പൂട്ടും എന്നുള്ളത് വെറും വിഡ്ഢി ചോദ്യമാണ്, അതിന് കഴിയില്ല എന്നത് ഭൂരിഭാഗം പേരും സമ്മതിച്ച ഒരു കാര്യമാണെന്നും സിൻസിനാറ്റി പരിശീലകൻ.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും സിൻസിനാറ്റിയും തമ്മിലാണ് മുഖാമുഖം വരുന്നത്.ജീവൻ മരണ പോരാട്ടമായിരിക്കും നടക്കുക. വ്യാഴാഴ്ച പുലർച്ചെ 4:30നാണ് ഇന്ത്യയിൽ ഈ മത്സരം തൽസമയം വീക്ഷിക്കാൻ കഴിയുക. ലയണൽ മെസ്സി ഉള്ളതിനാൽ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ഈ മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ്.
സിൻസിനാറ്റി എന്ന ക്ലബ്ബിലെ താരങ്ങൾക്കും പരിശീലകനും നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത് മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ്.മെസ്സിയുടെ കഴിവുകൾ എന്തൊക്കെയാണ് എന്നത് ലീഗ്സ് കപ്പിൽ എല്ലാവരും കണ്ടതാണ്. ലയണൽ മെസ്സിയെ പൂട്ടാൻ വേണ്ടി എന്തൊക്കെ തന്ത്രങ്ങളാണ് നിങ്ങൾ ഒരുക്കിയതെന്ന് സിൻസിനാറ്റിയുടെ പരിശീലകനായ പാറ്റിനോട് ചോദിച്ചിരുന്നു. എന്നാൽ മെസ്സിയെ എങ്ങനെ പൂട്ടും എന്നത് വെറും വിഡ്ഢി ചോദ്യമാണ് എന്നാണ് ഈ പരിശീലകൻ മറുപടി പറഞ്ഞത്.
ഞങ്ങൾക്ക് ഈ മത്സരത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉയർന്ന നിലയിൽ കളിക്കുന്ന താരമാണ് ലയണൽ മെസ്സി.ഈ 20 വർഷക്കാലയളവിനുള്ളിൽ മെസ്സിയെ തടയാൻ കഴിയില്ല എന്നത് ഭൂരിഭാഗം പേരും തെളിയിച്ച കാര്യമാണ്.അവർക്കൊന്നും മെസ്സിയെ തടയാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സിയെ എങ്ങനെ പൂട്ടും എന്നത് വെറും വിഡ്ഢി ചോദ്യമാണ്.അതിൽ യാതൊരുവിധ കാര്യവുമില്ല.കാരണം മുമ്പ് ഉള്ളതുപോലെ മെസ്സി ഇപ്പോഴും ഉയർന്ന നിലവാരത്തിൽ തന്നെയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ മെസ്സിയെ പൂട്ടുന്ന തന്ത്രങ്ങൾക്ക് പ്രസക്തിയില്ല,പാറ്റ് പറഞ്ഞു.
ലീഗ്സ് കപ്പിൽ ലയണൽ മെസ്സിയെ ഭയക്കുന്നില്ല എന്നത് പല പരിശീലകരും മത്സരത്തിനു മുന്നേ പറഞ്ഞിരുന്നുവെങ്കിലും മെസ്സിയുടെ സാന്നിധ്യം തന്നെ അവർക്കെല്ലാം പണി കൊടുക്കുന്ന കാഴ്ചയായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ സിൻസിനാറ്റി കോച്ച് മെസ്സിയുടെ കഴിവിൽ യാഥാർത്ഥ്യ ബോധമുള്ളവനാണ്.