800,500..മെസ്സിയെ ഇപ്പോൾ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ.
ലയണൽ മെസ്സി അസാമാന്യ പ്രകടനമാണ് ഇന്റർ മയാമിക്ക് വേണ്ടി നടത്തുന്നത്. ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. കളിച്ച് ഏഴ് മത്സരങ്ങളിലും ഗോൾ നേടിയ മെസ്സി ഭൂരിഭാഗം മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആയിരുന്നു.ഇനി അടുത്ത മത്സരം ഓപ്പൺ കപ്പിലെ സെമിഫൈനൽ മത്സരമാണ്.
ലയണൽ മെസ്സി തന്റെ ഗോൾ വേട്ട തുടരുന്നത് കൊണ്ട് നിരവധി റെക്കോർഡുകൾ ഇപ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ട ചില റെക്കോർഡുകൾ നോക്കാം.ലയണൽ മെസ്സി ഇതിനോടകം തന്നെ ഇന്റർ മയാമിക്ക് വേണ്ടി 10 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി 27 കോളുകൾ കൂടി നേടിക്കഴിഞ്ഞാൽ ഇന്റർ മയാമിയുടെ ഓൾ ടൈം ടോപ്പ് സ്കോററാവാൻ ലയണൽ മെസ്സിക്ക് സാധിക്കും. 29 ഗോളുകൾ നേടിയിട്ടുള്ള ഹിഗ്വയ്നാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത്.
ഇപ്പോൾ മെസ്സി തുടർച്ചയായി മത്സരങ്ങളിൽ ഗോളുകൾ നേടിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്റർ മയാമിക്ക് വേണ്ടി മാത്രമായി 7 മത്സരങ്ങളിൽ മെസ്സി ഗോൾ നേടിക്കഴിഞ്ഞു. അടുത്ത മൂന്നു മത്സരങ്ങളിൽ കൂടി മെസ്സി ഗോൾ നേടിയാൽ തുടർച്ചയായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കാര്യത്തിൽ പേഴ്സണൽ റെക്കോർഡ് മെസ്സിക്ക് മറികടക്കാം.മറ്റൊരു റെക്കോർഡ് 800 ഗോളുകളിലേക്ക് എത്താം എന്നതാണ്. അതായത് 12 ഗോളുകൾ കൂടി മെസ്സി കാലുകൊണ്ട് നേടിയാൽ കരിയറിൽ 800 ഗോളുകൾ കാലു കൊണ്ട് പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് കഴിയും.
മറ്റൊരു റെക്കോർഡ് ലീഗ് ഗോളുകളാണ്.MLS ൽ നാല് ഗോളുകൾ നേടാനായാൽ ലയണൽ മെസ്സിക്ക് കരിയറിൽ ആകെ 500 ലീഗ് ഗോളുകൾ പൂർത്തിയാക്കാൻ കഴിയും. അർജന്റീനയിലും ഒരു റെക്കോർഡ് മെസ്സിയെ കാത്തിരിക്കുന്നുണ്ട്. അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകൾ നേടി കഴിഞ്ഞാൽ സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കും. ഇങ്ങനെ വെട്ടിപ്പിടിക്കാൻ നിരവധി റെക്കോർഡുകൾ ആണ് മെസ്സിയുടെ മുന്നിലുള്ളത്.