38കാരൻ ക്രിസ്റ്റ്യാനോയുടെ തകർപ്പൻ ഹാട്രിക്ക്,കൂടെ മാനെയുടെ ഡബിളും,ഗോൾവർഷം നടത്തി അൽ നസ്ർ.
സൗദി അറേബ്യൻ പ്രൊ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിക്കാൻ അൽ നസ്റിന് സാധിച്ചിരുന്നില്ല.എന്നാൽ അതിന്റെ ക്ഷീണം ഇപ്പോൾ മൂന്നാമത്തെ മത്സരത്തിൽ അൽ നസ്ർ തീർത്തിട്ടുണ്ട്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് തന്നെയാണ് ഈ മത്സരത്തിന്റെ മുഖമുദ്ര.
38 കാരനായ റൊണാൾഡോ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമായി കളം വാഴുകയായിരുന്നു. മറ്റൊരു മിന്നും താരമായ സാഡിയോ മാനെ രണ്ട് ഗോളുകളുമായി ആരാധകരുടെ മനം കവർന്നു.27ആം മിനുട്ടിലാണ് മാനെയുടെ ആദ്യ ഗോൾ വന്നത്.ക്രിസ്റ്റ്യാനോയുടെ ബാക്ക് പാസിൽ നിന്നാണ് മാനെ ഗോൾ നേടിയത്.38ആം മിനുട്ടിൽ റൊണാൾഡോ അക്കൗണ്ട് തുറന്നു. സുൽത്താന്റെ ക്രോസ് റൊണാൾഡോ ഒരു ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു.
Cristiano Ronaldo’s Hat-trick 😍
— CristianoXtra (@CristianoXtra_) August 25, 2023
pic.twitter.com/Ou8T4uF5xn
55ആം മിനിറ്റിൽ ഗരീബിന്റെ അസിസ്റ്റിൽ നിന്ന് റൊണാൾഡോ ഗോൾ നേടി.81ആം മിനിറ്റിൽ മാനെയുടെ അടുത്ത ഗോൾ വന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് പൂർത്തിയാക്കിയത്. നവാഫിന്റെ ക്രോസ് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമേ റൊണാൾഡോക്ക് ഉണ്ടായിരുന്നുള്ളൂ.
BREAKING: The 🐐 @cristiano with the assist of the year.. maybe any year. 🔥🔥🔥 pic.twitter.com/ychmOtYxPe
— Piers Morgan (@piersmorgan) August 25, 2023
തകർപ്പൻ പ്രകടനമാണ് ഇപ്പോൾ റൊണാൾഡോ പുറത്തെടുക്കുന്നത്.അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ ആറ് ഗോളുകൾ താരം നേടിയിരുന്നു. അതിന് പുറമേയാണ് 3 ഗോളുകളും ഒരു അസിസ്റ്റും ഇപ്പോൾ അദ്ദേഹത്തിൽ നിന്നും പിറന്നിട്ടുള്ളത്.