സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്നിട്ടും ഗോളടിച്ചു,മെസ്സിയുടെ മികവിൽ ഇന്റർ മയാമി പറക്കുകയാണ്.
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.മത്സരത്തിന്റെ അറുപതാം മിനിറ്റിലായിരുന്നു മെസ്സി കളിക്കളത്തിലേക്ക് വന്നത്.
ഈ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്റർമയാമി വിജയിച്ചിട്ടുണ്ട്. സബ്സിറ്റ്യൂട്ട് റോളിൽ വന്നുകൊണ്ടും മെസ്സി ഗോൾ നേടി. മത്സരത്തിന്റെ 37 മിനിറ്റിൽ ഡിയഗോ ഗോമസാണ് ഇന്റർ മായാമിക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.അലെന്റെ പാസിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് വലയിൽ കയറുകയായിരുന്നു.
قوووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووول الاسطوووووووووووووووووووووووووووووووووووووووووووووووووووووووووووووووووووووورة pic.twitter.com/8LTUlgi6IS
— Messi World (@M10GOAT) August 27, 2023
അറുപതാം മിനിറ്റിൽ കളിക്കളത്തിലേക്ക് വന്ന ലയണൽ മെസ്സി തകർപ്പൻ പ്രകടനമാണ് നടത്തിയത്.മൈതാനം നിറഞ്ഞ കളിക്കാൻ മെസ്സിക്ക് കഴിഞ്ഞു.89ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ വന്നത്. മെസ്സി തന്നെ നടത്തിയ ഒരു നീക്കം അദ്ദേഹം ക്രമാഷിക്ക് നൽകുകയായിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ക്രോസ് മെസ്സി തന്നെ ഫിനിഷ് ചെയ്തു. ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി നേടുന്ന പതിനൊന്നാം ഗോൾ ആണിത്.
اعظم اسيست وهدف في اول مباراة له في MLS😍😍😍 pic.twitter.com/3jW24zKNLd
— Messi World (@M10GOAT) August 27, 2023
മാത്രമല്ല അമേരിക്കൻ ലീഗിൽ മെസ്സി നേടുന്ന ആദ്യത്തെ ഗോളാണ്.ഒരുപാട് കാലത്തിനുശേഷമാണ് അമേരിക്കൻ ലീഗിൽ ഇപ്പോൾ ഇന്റർമയാമി വിജയിക്കുന്നത്. 23 മത്സരങ്ങളിൽ നിന്ന് 21 പോയിന്റ് ഉള്ള അവർ ഒരു സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പതിനാലാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.